നുഹ്: ഓഗസ്റ്റ് 28ന് നടത്താനിരുന്ന വിഎച്ച്പി യാത്രയ്ക്കുള്ള അനുമതി നുഹ് ഭരണകൂടം നിഷേധിച്ചു. വിഎച്ച്പിയുടെ ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്രയ്ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചെന്ന് പോലീസ് അറിയിച്ചു. യാത്രയുടെ സംഘാടകര്‍ നല്‍കിയ അനുമതിക്കായുള്ള അപേക്ഷ നുഹ് ജില്ലാ ഭരണകൂടമാണ് നിരസിച്ചത്. ജൂലൈയില്‍ നടന്ന വിഎച്ച്പി യാത്രയ്ക്കിടെ ഹരിയാനയിലെ നുഹില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പിട്ടിരുന്നു.
|
ഇതേതുടര്‍ന്ന് ആഗസ്റ്റ് 13 ന് പല്‍വാലിലെ പോണ്ട്രി ഗ്രാമത്തില്‍ ഹിന്ദു സംഘടനകള്‍ മഹാപഞ്ചായത്ത് നടത്തിയിരുന്നു. മഹാപഞ്ചായത്തിന് ശേഷം നുഹിലെ നല്‍ഹാര്‍ ക്ഷേത്രത്തില്‍ നിന്ന് വിഎച്ച്പി യാത്ര പുനരാരംഭിക്കാന്‍ തീരുമാനിച്ചതിന് ശേഷമാണ് ഈ സംഭവം. ജാഥയ്ക്ക് അനുമതി തേടിയുള്ള അപേക്ഷ നിരസിച്ചത് നുഹ് പോലീസ് സൂപ്രണ്ട് നരേന്ദര്‍ ബിജാര്‍നിയയാണ് സ്ഥിരീകരിച്ചത്.
മഹാപഞ്ചായത്തില്‍ വച്ച്, നൂഹിലെ നല്‍ഹാര്‍ ക്ഷേത്രത്തില്‍ നിന്ന് പുനരാരംഭിച്ച് ജില്ലയിലെ ഫിറോസ്പൂര്‍ ജിര്‍ക്കയിലെ ജീര്‍, ഷിംഗാര്‍ ക്ഷേത്രങ്ങളിലൂടെ യാത്ര കടന്നുപോകാന്‍ തീരുമാനിച്ചിരുന്നു.
ജൂലൈ 31 ന് നുഹില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകളും ഒരു ഇമാമും അടക്കം ആറ് പേര്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് സമീപ ജില്ലയായ ഗുരുഗ്രാമും അക്രമ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.





