02
Aug 2023
Thu
02 Aug 2023 Thu

മോദിക്ക് ഇന്ത്യയിലെ 80 ശതമാനം പേരുടെയും പിന്തുണയുണ്ടെന്ന് സര്‍വേ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: ഇന്ത്യക്കാരില്‍ 80 ശതമാനം പേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി ചിന്തിക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്ന സര്‍വ്വേ റിപ്പോര്‍ട്ട് പ്യൂ റിസേര്‍ച്ച് സെന്റര്‍ ആണ് പുറത്തുവിട്ടത്.

ഇന്ത്യയുടെ സ്വാധീനം ഉയരുന്നു എന്ന് പല രാജ്യങ്ങളും കരുതുന്നുവെന്നും സര്‍വ്വെ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്ത പത്തില്‍ ഏഴുപേരും ഇന്ത്യയുടെ സ്വാധീനശേഷി കൂടിയെന്ന് കരുതുന്നു. സെപ്റ്റംബര്‍ 9,10 തീയതികളില്‍ ദില്ലിയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായിട്ടാണ് സര്‍വ്വേ നടത്തിയത്. ഫെബ്രുവരി 20 മുതല്‍ മെയ് 22 വരെയാണ് സര്‍വ്വേ നടന്നത്. ആഗോളതലത്തില്‍ നടത്തിയ സര്‍വ്വേയില്‍ ശരാശിര 46 ശതമാനം പേര്‍ക്ക് ഇന്ത്യെക്കുറിച്ച് നല്ല അഭിപ്രായമാണ്. 34 ശതമാനം പേര്‍ക്ക് അങ്ങനെയല്ല. 24 രാജ്യങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയായ 30,861 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 2611 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്

സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ എട്ടുപേര്‍ പ്രധാനമന്ത്രി മോദിക്ക് അനുകൂലമായി ചിന്തിക്കുമ്പോള്‍, ഇതില്‍ 55% പേര്‍ അദ്ദേഹത്തെ വളരേയധികം പിന്തുണയ്ക്കുന്നു. അഞ്ചില്‍ ഒരാള്‍ മാത്രമാണ് മോദിക്കെതിരായി അഭിപ്രായം രേഖപ്പെടുത്തിയത്.