‘ഹൈന്ദവനായ എന്നെ കോയേ എന്ന് വിളിക്കുന്നു…’ BJP ജില്ലാ പ്രസിഡന്റിനെതിരെ പരാതിയുമായി അലി അക്ബര്‍ എന്ന രാമസിംഹന്
|
കൊച്ചി: ഹൈന്ദവനായ എന്നെ ബിജെപി ജില്ലാ പ്രസിഡന്റ് ‘കോയേ’ എന്ന് വിളിക്കുന്നുവെന്ന പരാതിയുമായി സംവിധായകന് രാമസിഹംന്‍ അബൂബക്കര്‍ (അലി അക്ബര്‍). ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെതിരെയാണ് പരാതി. സുരേഷ് ഗോപി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് രാമസിംഹന് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടതാണ് വിവാദങ്ങളുടെ തുടക്കം. പ്രിയ സുരേഷ് ഗോപി മത്സരിക്കരുത് എന്നാണ് രാമസിംഹന് കുറിച്ചത്. പിന്നാലെ രാമസിംഹനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് നിരവധി ബിജെപിക്കാര്‍ രംഗത്തെത്തി.
കുത്തിത്തിരുപ്പുകാര്‍ക്ക് സന്തോഷം കൊണ്ട് ഉറങ്ങാന്‍ വയ്യ. തൃശ്ശൂരിലെ കാര്യം തൃശ്ശൂര്ക്കാര് തീരുമാനിച്ചോളാം കോയാ. എന്നാണ് ബിജെപി അനീഷ് കുമാര്‍ കമന്റ് ചെയ്തത്. വൈകാതെ ഇതിന് മറുപടിയുമായി രാമസിംഹന് രംഗത്തെത്തി.
താങ്കള്‍ ബിജെപിയുടെ ജില്ലാ പ്രസിഡന്റല്ലേ, ബിജെപി യില്‍ ഒരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ? എന്റെ അറിവില്‍ കേന്ദ്ര കമ്മറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്, ഒരു ജില്ലാ പ്രസിഡന്റിന് അത് കൂടെ അറിയില്ലെങ്കില്‍ ആ സ്ഥാനത്തിരിക്കാന്‍ താങ്കള്‍ക്ക് എന്ത് യോഗ്യതയാണ്? താങ്കളെപ്പോലുള്ളവരാണ് ഈ പാര്‍ട്ടിയെ മുച്ചൂടും മുടിക്കുന്നത്,
കോയാ എന്നുള്ള വിളി ഇഷ്ടായി, എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരില്‍ നിന്ന് വാങ്ങി ഭുജിക്കയും ചെയ്താല്‍ ആ പേരെ വായില്‍ വരൂ..ഏതായാലും ബെസ്റ്റ് ജില്ലാ പ്രസിഡന്റ്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ പറ്റിയ മുതല്‍. എന്നാണ് രാമസിംഹന് കുറിച്ചത്.
വിമര്‍ശനം കനത്തതോടെ അനീഷിന്റെ കമന്റ് പങ്കുവച്ചുകൊണ്ട് രാമസിംഹന് മറ്റൊരു പോസ്റ്റുമിട്ടു. ബിജെപിയെ വിമര്‍ശിച്ചാല്‍ ഹൈന്ദവനായ തന്നെ കോയ എന്നു വിളിക്കും എന്നാണ് പോസ്റ്റിലൂടെ രാമസിംഹന് പറഞ്ഞത്. ആത്മാഭിമാനമുള്ള ഹിന്ദുവാണ് താനെന്നും അദ്ദേഹം കുറിച്ചു.
രാമസിംഹന്റെ പോസ്റ്റ്
ഞാന്‍ ഇടതു പക്ഷത്തെ വിമര്‍ശിക്കാറുണ്ട്, വലതുപക്ഷത്തെ വിമര്‍ശിക്കാറുണ്ട്, ബിജെപി യെ വിമര്‍ശിച്ചാല്‍ കിട്ടുന്നത് എന്താണെന്നറിയാമോ? ഹൈന്ദവനായ എന്നേ കോയേ എന്ന് വിളിക്കും.
അതും വെറും പ്രവര്‍ത്തകനല്ല,
തൃശൂര്‍ ജില്ലാ പ്രസിഡന്റ്, ഇവരാണ് സനാതന ധര്‍മ്മത്തെ പോഷിപ്പിക്കാന്‍ വരുന്നത്.
സുരേഷ് ഗോപി മത്സരിക്കരുത് എന്നതായിരുന്നു എന്റെ പോസ്റ്റ്.അതെന്റെ വ്യക്തിപരമായ അഭിപ്രായം, എന്റെ ളയ യില്‍ പോസ്റ്റ് ചെയ്തത്.
അതിന് എന്റെ വിശ്വാസത്തെ പോലും ഹനിക്കുന്ന രീതിയില്‍ പോസ്റ്റിട്ട ജില്ലാ പ്രസിഡന്റ്,തുടര്‍ന്ന് അദ്ദേഹത്തിന്റെ സില്‍ബന്ധികളും കോയാ എന്ന് തന്നെയാണ് അഭിവാദനം ചെയ്തത്.
എന്നേ അപമാനിച്ചോളൂ..
എന്റെ ധര്‍മ്മത്തെ ചോദ്യം ചെയ്യരുത്.
നിങ്ങള്‍ മതേതര വാദികളാണെന്ന് തെളിയിക്കാന്‍ എന്നേ വേട്ടയാടരുത്, ഈ വേട്ടയാടാല്‍ തുടങ്ങിയത് എന്നുമുതലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
രാമസിംഹനായത് മുതല്‍ തന്നെ.
ആരാണ് രാമസിംഹന് എന്ന് തൃശൂര്‍ ബിജെപി പ്രസിഡന്റിന് അറിയില്ലെങ്കില്‍ വിവരമുള്ളവര്‍ പറഞ്ഞുകൊടുക്കുക..
ഈ രാമസിംഹന് കോയയല്ല.
ആത്മാഭിമാനമുള്ള ഹിന്ദുവാണ്
നിങ്ങള്‍ക്കില്ലാത്ത ഒന്ന്
എന്റെ ഹൃദയത്തില്‍ ഉണ്ട്.
അത് കാരന്തൂറിലെത്തുമ്പോള്‍
വളയുന്നതല്ല.
അതിന്റെ കാരണം ഇത് തന്നെയായിരുന്നു.





