29
Jun 2026
Sun
29 Jun 2026 Sun
Prosecutor Geena Kumari removed from post over ED attack case

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിക്ക് അനുകൂലമായി കോടതിയില്‍ നിലപാട് സ്വീകരിച്ച പ്രോസിക്യൂട്ടര്‍ ടി ഗീനാ കുമാരിയെ സ്ഥാനത്ത് നിന്ന് മാറ്റി സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. അഡീഷണല്‍ പ്ലീഡറായ എം ആര്‍ ഷാജിക്കാണ് പബ്ലിക് പ്രോസിക്യൂട്ടറിന്റെ പകരം ചുമതല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്‍ഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട പ്രോസിക്യൂട്ടറാണ് ഗീനാ കുമാരി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് പിന്നാലെ പുറത്തിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ബി കൃഷ്ണ പരാതി നല്‍കിയിരുന്നു. പ്രോസിക്യൂട്ടര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നുമാണ് കമ്മീഷണര്‍ പരാതിയില്‍ പറഞ്ഞത്. പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടര്‍ വാദിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ഹരീഷ് കുമാറിനെ കസ്റ്റഡിയില്‍ വേണ്ടെന്ന് ഗീനാ കുമാരി കോടതിയില്‍ വാദത്തിനിടെ പറഞ്ഞിരുന്നു. ജാമ്യത്തിനെതിരെയുളള പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായിരുന്നു ഈ വാദം. ഇതോടെയാണ് ഗീനാകുമാരിയെ നീക്കാന്‍ തീരുമാനമായത്.

ALSO READ: മുഹര്‍റം ഘോഷയാത്രക്കാരെ ലക്ഷ്യമിട്ട് തയ്യാറാക്കിയ 14900 വിഷ ഗുളികകളുമായി യുവാവ് പിടിയില്‍