22
Sep 2023
Thu
22 Sep 2023 Thu

കൊല്‍ക്കത്ത: ഐ-ലീഗ് 2023-24 സീസണ് മുന്നോടിയായി ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ അസ്ഫര്‍ നൂറാനിയെ ഗോകുലം കേരള സ്വന്തമാക്കി. 3 വര്‍ഷത്തെ കരാറില്‍ ആണ് 24കാരനായ അസ്ഫര്‍ ഗോകുലം കേരളയില്‍ എത്തുന്നത്. അസ്ഫര്‍ നൂറാനി കഴിഞ്ഞ ദിവസം ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നു. മുംബൈ കെങ്ക്രെ എഫ്സിയില്‍ നിന്നാണ് മിഡ്ഫീല്‍ഡര്‍ ഗോകുലം കേരളയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണ്‍ ഐ ലീഗില്‍ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നൂറാനി തന്റെ ടീമിനായി നേടിയിരുന്നു. സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലോ വിങ്ങിലോ കളിക്കാന്‍ കഴിവുള്ള താരമാണ്. 2020 മുതല്‍ താരം കെങ്ക്രെക്ക് ഒപ്പം ഉണ്ട്. മുമ്പ് എയര്‍ ഇന്ത്യക്ക് ആയും കളിച്ചിട്ടുണ്ട്. മുംബൈ എഫ് സിയുടെ അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>