16
Sep 2023
Fri
16 Sep 2023 Fri

സുരേഷ് ഗോപി സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്‍ക്കത്ത: സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നടനും ബിജെപിയുടെ മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ഇന്‍സ്റ്റിറ്റിയൂട്ട് ഗവേണിംഗ് കൗണ്‍സിലിന്റെ ചെയര്‍മാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സുരേഷ് ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കുമെന്ന് അനുരാഗ് ഠാക്കൂര്‍ എക്‌സില്‍ കുറിച്ചു.

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ തമിഴ് നടന്‍ ആര്‍. മാധവനെ പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിക്കും.

അടുത്തിടെ നടനും സംവിധായകനുമായ ആര്‍ മാധവനെ പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു.