09
Sep 2023
Wed
09 Sep 2023 Wed

എച്ചില്‍ തീറ്റിച്ചു, കൊടിയ മര്‍ദനവും; 16 കാരിയോട് സൈനികന്റെയും ഭാര്യയുടെയും കൊടും ക്രൂരത

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷിംല: എച്ചില്‍ തീറ്റിച്ചും കൊടിയ മര്‍ദനം അഴിച്ചുവിട്ടും 16 കാരിയോട് സൈനികന്റെയും ഭാര്യയുടെയും കൊടും ക്രൂരത. ഹിമാചല്‍ പ്രദേശിലെ പാലംപൂരിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകളുണ്ട്. മൂക്കിന് പൊട്ടലും നാവില്‍ ആഴത്തിലുള്ള മുറിവുകളും ഉണ്ടെന്ന് പൊലിസ് അറിയിച്ചു.

അസമിലെ ദിമ ഹസാവോ ജില്ലയില്‍ നിന്നുള്ള മേജര്‍ ശൈലേന്ദ്ര യാദവും ഭാര്യ കിമ്മി റാല്‍സണുമാണ് അറസ്റ്റിലായത്. പതിനാറുകാരിയെ ദമ്പതികള്‍ ആറുമാസത്തോളം പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്‌തെന്നാണ് പരാതി. വിശപ്പ് സഹിക്കാനാകാതെ പെണ്‍കുട്ടി ഭക്ഷണത്തിനായി യാജിക്കുമ്പോള്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച എച്ചില്‍ കഴിക്കാന്‍ നല്‍കുമെന്നുമാണ് പരാതി. ഇവര്‍ പെണ്‍കുട്ടിയെ കൂടുതല്‍ സമയവും നഗ്‌നയാക്കി നിര്‍ത്തിയതായും ആരോപണമുണ്ട്.

നഗ്‌നയാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ശരീരത്തില്‍ നിന്ന് രക്തം വരുന്നതുവരെ മര്‍ദനം തുടരും. സ്വന്തം രക്തം നക്കാന്‍ പോലും ദമ്പതികള്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും പെണ്‍കുട്ടി ആരോപിച്ചു. അതേസമയം പെണ്‍കുട്ടി കോണിപ്പടിയില്‍ നിന്ന് വീണാണ് പരിക്കേറ്റതെന്നാണ് പ്രതികളായ ദമ്പതികള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് ഞായറാഴ്ചയാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ദിമ ഹസാവോ എസ്പി മായങ്ക് കുമാര്‍ പറഞ്ഞു.

ബേബി സിറ്റിംഗിനായാണ് ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ റാങ്കിലുള്ള പ്രതി പെണ്‍കുട്ടിയെ ഹിമാചല്‍ പ്രദേശിലെ പാലംപൂരിലേക്ക് കൊണ്ടുവന്നത്. ഇവിടെ വച്ചാണ് പെണ്‍കുട്ടി മാസങ്ങളോളം പീഡനത്തിന് ഇരയായത്. ദമ്പതികള്‍ക്കൊപ്പം ആസാമിലേക്ക് മടങ്ങിയെത്തിയ പെണ്‍കുട്ടി കുടുംബത്തോട് ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു.

‘Thrashed, Made To Eat From Dustbin’: House Help Accuses Army Major, Wife

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക