നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരേ ഡല്‍ഹിയില്‍ സമരം ചെയ്ത കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധക്കാരെ താനായിരുന്നു മന്ത്രിയെങ്കില്‍ വെടിവച്ചുകൊല്ലുമായിരുന്നുവെന്ന് പ്രസ്താവന നടത്തിയ ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിനെ തേടി ഒടുവില്‍ പോലീസ് വീട്ടിലെത്തി. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് ആണ് ഇയാളുടെ മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയത്. വീഡിയോ റെക്കോര്ഡ് ചെയ്യാനുപയോഗിച്ച ഉപകരണങ്ങളടക്കം പോലീസ്പരിശോധിക്കുന്നുണ്ട്.
|
മോഹന്‍ദാസിനെതിരേ എഐവൈഎഫ് അടക്കമുള്ള സംഘടനകളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മോഹന്‍ദാസിനെതിരേ നടപടിയെടുക്കുന്നതില്‍ പോലീസ് കാലതാമസം വരുത്തുന്നത് വിവാദമായതോടെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തെങ്കിലും അറസ്റ്റ് ഉണ്ടായിരുന്നില്ല. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനല്‍ വഴി വീഡിയോകള്‍ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്‌ഐആര്‍.
ഇതിനിടെ പോലീസിനെ വെല്ലുവിളിച്ച ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കിയെ പോലീസ് ദിവസങ്ങള്‍ക്കുള്ളില്‍ പിന്തുടര്‍ന്ന് പൊക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലും ടി ജി മോഹന്‍ദാസിനെ പിടികൂടാന്‍ തയ്യാറാവാത്ത പോലീസ് നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു.
ALSO READ: ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്ത് 11 ദിവസം; ടിജി മോഹന്‍ ദാസിനെ തൊടാന്‍ മുട്ടുവിറച്ച് പോലീസ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





