09
Sep 2023
Wed
09 Sep 2023 Wed

കോഴിക്കോട്: പ്രസിദ്ധ കാഥികയും മാ​പ്പി​ള​പ്പാ​ട്ട് ഗായികയുമായ റംലാ ബീഗം(77) അന്തരിച്ചു. പാറോപ്പടിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ആ​ല​പ്പു​ഴ സ​ക്ക​റി​യ ബ​സാ​റി​ൽ ഹു​സൈ​ൻ യൂ​സ​ഫ് യ​മാ​ന- മ​റി​യം ബീ​വി (ഫ​റോ​ക്ക് പേ​ട്ട) ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​യി 1946 ന​വം​ബ​ർ മൂ​ന്നി​ന് ജനനം. ഏ​ഴാം വ​യസു മു​ത​ൽ ആ​ല​പ്പു​ഴ ആ​സാ​ദ് മ്യൂ​സി​ക് ട്രൂ​പ്പി​ൽ ഹി​ന്ദി ഗാ​ന​ങ്ങ​ൾ പാ​ടി​ത്തുടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹു​സ്നു​ൽ ജ​മാ​ൽ ബ​ദ്​​റു​ൽ മു​നീ​ർ ക​ഥാ​പ്ര​സം​ഗത്തിലൂടെ റംലാ ബീ​ഗം ഏറെ ശ്രദ്ധേയയായി. 20 ഇ​സ്​​ലാ​മി​ക ക​ഥ​ക​ൾക്ക് പു​റ​മെ ഓ​ട​യി​ൽനി​ന്ന്, ശാ​കു​ന്ത​ളം, ന​ളി​നി എ​ന്നീ ക​ഥ​ക​ളും ക​ഥാ​പ്ര​സം​ഗ രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. എം എ റസാഖെഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. തുടർന്ന് മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർഹുസനുൽ ജമാൽ അവതരിപ്പിച്ചു.

സിംഗപ്പൂർ, മലേഷ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം നൂറുകണക്കിനു പ്രോഗ്രാമുകൾ അവതരിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി, ഫോക് ലോർ അക്കാദമി, മാപ്പിള കലാ അക്കാദമി, കെ.എം.സി.സി അവാർഡുകൾക്ക് പുറമെ ഗൾഫിൽനിന്നു വേറെയും നിരവധി പുരസ്‌കാരങ്ങൾ റംലാ ബീഗത്തെ തേടിയെത്തി. ഭർത്താവ്. പരേതനായ കെ.എ. സലാം. ഏറെ എതിർപ്പുകളാണ് റം​ലാ ബീ​ഗം കഥാപ്രാസം​ഗികയെന്ന നിലയിൽ തുടക്കകാലത്ത് നേരിട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക