20
Oct 2023
Sat
20 Oct 2023 Sat

ദോഹ: ഗസ്സയില്‍ ഹമാസ് ബന്ദികളാക്കിയ രണ്ട് അമേരിക്കക്കാരെ മോചിപ്പിക്കാന്‍ കാരണമായ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തറിലെ അമേരിക്കന്‍ അംബാസഡര്‍ ടിമ്മി ടി ഡേവിസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നന്ദി അറിയിച്ചു. അമേരിക്കക്കാരുടെ മോചനത്തിനായി ഖത്തര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനും നന്ദി അറിയിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ശേഷം മാനുഷിക കാരണങ്ങളാല്‍ ബന്ദികളെ മോചിപ്പിച്ചതായി ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദ പറഞ്ഞു. ജൂഡിത്ത് തായ് റാനന്‍ (59), മകള്‍ നതാലി (17) എന്നിവരെ വെള്ളിയാഴ്ച ഗാസ അതിര്‍ത്തിയില്‍ വെച്ച് ഇസ്രായേല്‍ സൈന്യത്തിന് കൈമാറി. ഗസ്സ യുദ്ധം തുടങ്ങിയതിന് ശേഷം ഹമാസ് മോചിപ്പിച്ച ആദ്യത്തെ തടവുകാരാണ് ഇവര്‍.

ഖത്തര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായാണ് ഇവരെ മോചിപ്പിച്ചത്. ഇസ്രയേലിനെതിരായ ആക്രമണത്തിന് ശേഷം ഹമാസ് ഇരുന്നൂറിലധികം ഇസ്രായേലികളെ ബന്ദികളാക്കിയിട്ടുണ്ട്.ഹമാസുമായുള്ള ഖത്തറിന്റെ ബന്ധത്തെ പാശ്ചാത്യന്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്ന പശ്ചാത്തലത്തില്‍ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് പ്രശംസ നേടിയിട്ടുണ്ട്.