തിരുവനന്തപുരം കരിമഠം കോളനിയിലെ 19കാരനെ വെട്ടിക്കൊന്ന ലഹരിവിൽപ്പന സംഘത്തിൽപെട്ട രണ്ടു പേർ പിടിയിലായി. എട്ടു പ്രതികളാണ് കേസിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. കരിമഠം കോളനിയിലെ അലിയാർ-അജിത ദമ്പതികളുടെ മകൻ അർഷാദിനെയാണ് ലഹരിവിൽപ്പന സംഘം ചൊവ്വാഴ്ച വൈകീട്ട് വെട്ടിക്കൊന്നത്.
|
അർഷാദിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരൻ അൽ അമീന്(23) വെട്ടേറ്റിരുന്നു. കോളനി കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തുന്നതിനെതിരേ അർഷാദും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. മഠത്തിൽ ബ്രദേഴ്സ് എന്ന പേരിൽ രൂപീകരിച്ച സാംസ്കാരിക കൂട്ടായ്മയാണ് ലഹരി വിൽപ്പനയെ എതിർത്തത്. അഭിപ്രായ വ്യത്യാസങ്ങൾ ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് അർഷാദിനെയും കുട്ടുകാരെയും പ്രതികൾ ഉൾപ്പെട്ട സംഘം കോളനിയിലെ ഒരു ഭാഗത്തേക്ക് വിളിച്ച് വരുത്തിയാണ് ആക്രമിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





