23
Nov 2023
Thu
23 Nov 2023 Thu

സൗദി അറേബ്യയിലെ റിയാദിൽ പള്ളിയുടെ ഇരുമ്പു വാതിൽ ദേഹത്തുവീണ് ഇന്ത്യാക്കാരൻ മരിച്ചു. ബിഹാർ ദർഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ് മരിച്ചത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതിലാണ് ഇളകിവീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഹമ്മദ് മുസ്തഫ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. 25 ഓളം തൊഴിലാളികളാണ് അപകടസമയം ഇവിടെയുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നു പേരെ ആസ്റ്റർ സനദ് ആശുപത്രിയിലും മറ്റൊരാളെ അൽ മുവാസാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.