22
Nov 2023
Wed
22 Nov 2023 Wed

ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം (ടി എസ് എസ്) ന്റെ പത്തൊൻപതാമത് വാർഷിക ആഘോഷം “അനന്തോത്സവം 2023 ” എന്ന പേരിൽ വിപുലമായ കലാ സാംസ്‌കാരിക പരിപാടികളോടെ ഡിസംബർ 1 ന് (വെള്ളിയാഴ്ച) ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് സംഘടിപ്പിക്കുന്നു. സിനിമ പിന്നണി ഗായകൻ സിയാഉൽഹഖ്‌, സിനിമ പിന്നണി ഗായികയും ഐഡിയ സ്റ്റാർ സിഗർ താരവുമായ ശിഖ പ്രഭാകരനും നയിക്കുന്ന കലാ പ്രകടനങ്ങൾ പരിപാടിയുടെ മുഖ്യ ആകർഷണമാകും. സൗദിയിലെ പ്രമുഖ ഡാൻസ് അക്കാദമിയായ ‘റിയാദ് പോൾ സ്റ്റാറിന്റയും’ ടി എസ് എസ് അംഗങ്ങളും കുട്ടികളും ജിദ്ദയിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വ്യത്യസ്തമാർന്ന പരിപാടികളും ആഘോഷ രാവിന്റെ മാറ്റ് കൂട്ടും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദയുടെ ആഘോഷ മുറ്റത്ത് ആദ്യമായി ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ വൈകീട്ട് 6 മണിക്ക് പരിപാടികൾ ആരംഭിക്കും
വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് ടി എസ് എസ് നൽകിവരാറുള്ള പ്രതിഭാ പുരസ്‌കാരങ്ങൾ വാർത്ത സമ്മേളനത്തിൽ വെച്ച് ഭാരവാഹികൾ പ്രഖ്യാപിച്ചു.
ജീവകാരുണ്യ രംഗത്തെ സേവനത്തിനുള്ള നാസർ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് വാസു വെള്ളത്തേടത്ത്, കലാരംഗത്തെ മികവിനുള്ള മഹേഷ്‌ വേലായുധൻ സ്മാരക അവാർഡ് സന്തോഷ്‌ കടമിനിട്ട എന്നിവർക്ക് ‘അനന്തോത്സവത്തിൽ’ വെച്ച് സമ്മാനിക്കും.

ടി എസ് എസ് ന്റെ അച്ചീവ്മെന്റ് അവാർഡ് ഖുർആൻ കാലിഗ്രഫിയിൽ ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ് നേടിയ ആമിന മുഹമ്മദിന്പരിപാടിയിൽ സമ്മാനിക്കും.

വാർത്താസമ്മേളനത്തിൽ ടി എസ് എസ് പ്രസിഡന്റ് ശ്രീ. അജി ഡി പിള്ള, വൈസ് പ്രസിഡന്റ് ഷബീർ സുബൈറുദീ, ട്രഷറർ മുഹമ്മദ് ബിജു, തരുൺ രത്നാകരൻ (മീഡിയ കൺവീനർ), വിജേഷ് ചന്ദ്രു (പ്രോഗ്രാം കൺവീനർ), ഷാഹിൻ ഷാജഹാൻ (ജോയിന്റ് സെക്രട്ടറി) എന്നിവർ പങ്കെടുത്തു