12
Dec 2023
Tue
12 Dec 2023 Tue

ജിദ്ദ: മക്കയിലെ കലാ സാംസ്‌കാരിക മേഖലയിലെ ഏറ്റവും വലിയ സംഘടനയായ ഇശൽ മക്കയുടെ പതിനൊന്നാം വാർഷികം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. നിറഞ്ഞ ജന പങ്കാളിത്തത്തോടെ മക്ക നവാരിയ നജ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മക്ക പ്രവാസി മലയാളികൾക്ക് നവ്യാനുഭവമായി.
സംഗീത വിരുന്നൊരുക്കാൻ നാട്ടിലും മറുനാട്ടിലും മുട്ടി പാട്ടിലൂടെ ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന കൊണ്ടോട്ടിക്കാരൻ ബാപ്പുട്ടിയും സംഘവും എത്തിയത് സദസിൽ താള മേളത്തിന്റെ ആവേശം ഉയർത്തി. മക്ക മോഡൽ സ്കൂൾ വിദ്യാർഥികളുടെ കലാ പരിപാടികൾ സദസിന് ഹരം പകർന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇശൽ മക്കയുടെ സംഘാടനാ മികവ് പരിപാടിയുടെ വിജയത്തിന്റെ മാറ്റുകൂട്ടി. മക്കയിലെയും ജിദ്ദയിലെയും രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ആഘോഷ പരിപാടിയിൽ അതിഥികളായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക