18
Dec 2023
Tue
18 Dec 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ്സ: ഫലസ്തീനില്‍ ആക്രമണം നടത്തിവരുന്ന ഇസ്‌റാഈല്‍ കനത്ത പ്രത്യാക്രമണവും നേരിടുന്നു. നാല് ദിവസത്തിനുള്ളില്‍ (96 മണിക്കൂറിനുള്ളില്‍) 48 സൈനികരെയാണ് ഇസ്‌റാഈലിന് നഷ്ടമായത്. പ്രത്യാക്രമണത്തില്‍ ഇസ്‌റാഈല്‍ സൈന്യത്തിലെ 48 പേരെ കഴിഞ്ഞ നാല് ദിവസത്തിനിടെ കൊലപ്പെടുത്തിയതായും 35 സൈനിക വാഹനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തങ്ങള്‍ തകര്‍ത്തെന്നും ഹമാസ് സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂ ഉബൈദ അറിയിച്ചു. ഡസന്‍ കണക്കിന് ഇസ്‌റാഈല്‍ സൈനികര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം ടെലഗ്രാമിലൂടെ അറിയിച്ചു.

നാല് ദിവസത്തിനുള്ളില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം 15 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗസ്സയില്‍ ഹമാസ് കൊലപ്പെടുത്തുന്ന സൈനികരുടെ യഥാര്‍ഥ കണക്ക് പുറത്തുവിടാന്‍ ഇസ്‌റാഈല്‍ തയ്യാറാകുന്നില്ലെന്ന് ഗസ്സ മീഡിയ ഓഫിസ് ഡയറക്ടര്‍ ഇസ്മായില്‍ അല്‍സവാബ്ത ആരോപിച്ചു. കൊല്ലപ്പെടുന്ന സൈനികരില്‍ 10 ശതമാനം പേരുടെ പേരുവിവരങ്ങളും കണക്കുകളും മാത്രമേ വെളിപ്പെടുത്തുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കരയാക്രമണം തുടങ്ങിയ ശേഷം ഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ട അധിനിവേശ സൈനികരുടെ എണ്ണം 160 ആയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ശേഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 450 ഓളമാണ്.

Al-Qassam Brigades: 48 Israeli soldiers killed in 4 days