കാഞ്ഞിരപ്പള്ളി: ജിയോബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതലിനെതിരേ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപതാ സഹമെത്രാൻ മാർ തോമസ് തറയിൽ. സഭയെ അപമാനിക്കുന്ന ചിത്രങ്ങൾക്ക് മെച്ചപ്പെട്ട നിർമാതാക്കളെ ലഭിക്കുന്നു. സ്വവർഗരതിയെ മഹത്വവൽക്കരിക്കുന്ന സിനിമയിൽ എന്തുകൊണ്ട് എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായെന്നും അദ്ദേഹം ചോദിച്ചു. കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് നടന്ന നസ്രാണി യുവശക്തി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
ഈ കഴിഞ്ഞ നാളിൽ മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയിൽ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികളായത് എന്തുകൊണ്ടാണ്. ഒറ്റ കാര്യമേ ഉള്ളൂ. നമ്മളെ അപമാനിക്കാനൊന്നും ചെയ്തതല്ല. വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തിൽ ആ സിനിമയെടുത്തിരുന്നെങ്കിൽ അത് തിയേറ്റർ കാണുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വവർഗരതി പ്രമേയമായ കാതലിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനവിലക്ക് നേരിട്ടിരുന്നു. അതേസമയം തമിഴ് നടി ജ്യോതിക മമ്മൂട്ടിയുടെ ഭാര്യയായി വേഷമിട്ട കാതൽ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.


