സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലുള്ള കാറ്റും പൊടിക്കാറ്റുമാണ് ഉണ്ടാവുകയെന്ന് കേന്ദ്രം അറിയിച്ചു.
|
മക്ക പ്രവിശ്യയില്‍ പെട്ട മക്ക, തായിഫ്, ജിദ്ദ, ലൈത്ത്, ബഹ്‌റ, ജുമൂം, അല്‍കാമില്‍, അദം, അല്‍അര്‍ദിയാത്ത്, മൈസാന്‍, ഖുലൈസ് എന്നിവിടങ്ങളില്‍ ഡിസംബർ 28 വരെയുള്ള ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തുടർന്നുള്ള രണ്ടു ദിവസം മഴ കൂടുതല്‍ ശക്തി പ്രാപിക്കും. മക്ക പ്രവിശ്യയില്‍ പെട്ട തുര്‍ബ, അല്‍മോയ, അല്‍ഖുര്‍മ, റനിയ, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ 27 മുതല്‍ 29 വരെ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
മദീന പ്രവിശ്യയില്‍ പെട്ട മദീന, മഹ്ദുദ്ദഹബ്, അല്‍ഹാനാകിയ, ഖൈബര്‍, അല്‍ഉല, വാദി അല്‍ഫറ എന്നിവിടങ്ങളില്‍ വ്യാഴം വരെ മഴയ്ക്ക് സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഈ സ്ഥലങ്ങളിൽ കൂടുതല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. മദീന പ്രവിശ്യയില്‍ പെട്ട യാമ്പു, അല്‍അയ്‌സ്, ബദ്ര്‍ എന്നിവിടങ്ങളിലും വ്യാഴം വരെ മഴയുണ്ടാകും.
ഹായില്‍ പ്രവിശ്യയില്‍ പെട്ട ഹായില്‍, അല്‍ഗസാല, അല്‍ശംലി, അല്‍ഹായിത്, അല്‍ശനാന്‍, ബഖ്ആ, സുമൈറാ, അല്‍സുലൈമി, മൗഖഖ് എന്നിവിടങ്ങളില്‍
വെള്ളി വരെ മഴയുണ്ടാകും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കും. അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുറൈദ, ഉനൈസ, അല്‍ബുകൈരിയ, അല്‍അസ്‌യാഹ്, രിയാദ് അല്‍ഖബ്‌റാ, ഉഖ്‌ലത്തുസ്സുഖൂര്‍, അല്‍ബദായിഅ്, അല്‍റസ്, അല്‍നബ്ഹാനിയ, ദര്‍യതുല്‍മിദ്‌നബ്, ഉയൂനുല്‍ജവാ, അല്‍ശുമാസിയ എന്നിവിടങ്ങളില്‍ ശനി വരെയും തബൂക്ക് പ്രവിശ്യയില്‍ പെട്ട ഉംലജിലും തൈമായിലും ബുധന്‍, വ്യാഴം ദിവസങ്ങളിലും തബൂക്ക്, ഹഖ്ല്‍, അല്‍ബദ, ദിബാ, അല്‍വജ് എന്നിവിടങ്ങളില്‍ ചൊവ്വ, ബുധൻ ദിവസങ്ങളിലും ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.


