ഭിന്നശേഷിയുള്ളവരോട് മോശമായി പെരുമാറുകയോ അവരെ പരിഹസിക്കുകയോ ചെയ്യുന്നവർക്കെതിരേ കർശന നടപടിയുമായി സൗദി. അംഗവൈകല്യമുള്ളവരെ അവഗണിക്കുക, ദുരുപയോഗം ചെയ്യുക, പരിഹസിക്കുക, അവകാശങ്ങൾ നിഷേധിക്കുക, ചൂഷണം ചെയ്യുക എന്നിവയ്ക്ക് കടുത്ത ശിക്ഷാ നടപടിയുണ്ടാകുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ സാമൂഹിക മാധ്യമമായ എക്‌സിൽ വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
|
കുറ്റവാളികൾക്ക് ഒരു വർഷം വരെ തടവും 3,50,000 റിയാൽ വരെ പിഴയും അല്ലെങ്കിൽ ഇവയിലേതെങ്കിലുമോ ശിക്ഷയായി ലഭിക്കും. വൈകല്യമുള്ളവർക്കെതിരായ കുറ്റകൃത്യങ്ങൾ ഗുരുതര സ്വഭവമുള്ളതാണെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള പാർക്കിങ്ങിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിയമവിരുദ്ധമാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


