ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ ആസ്ഥാനം ഇറാൻ മിസൈലാക്രമണത്തിൽ തകർത്തു. കുർദിസ്താൻ മേഖലയിലെ അർബിലെ ഇസ്രായേലിന്റെ ചാരസംഘടനയുടെ ആസ്ഥാനവും ഇറാൻ വിരുദ്ധ ഭീകരസംഘടനകളുടെ കേന്ദ്രവുമാണ് തകർത്തതെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്സ് അറിയിച്ചു.
|
ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസ് കോൺസുലേറ്റിന് സമീപമാണ് ഇറാന്റെ മിസൈലാക്രമണം ലക്ഷ്യം കണ്ടത്. ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തിൽ ഇറാഖിൽ വലിയ തോതിൽ ഭീകരപ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഇറാൻ ആരോപിച്ചു.
ഇറാനിലും ഗസയിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്നും ഇറാൻ സേന വ്യക്തമാക്കി. ഡിസംബറിൽ ഇസ്രായേൽ ഇറാൻ സേനയുടെ സീനിയർ കമാൻഡർ റാസി മൂസാവിയെ കൊലപ്പെടുത്തിയിരുന്നു. ഗസയിൽ ഹമാസിന് ഇറാനാണ് പിന്തുണ നൽകുന്നതെന്നാണ് ഇസ്രായേലിന്റെ ആരോപണം.
🇮🇶BREAKING: IRANIAN BALLISTIC MISSILES STRIKE NEAR U.S. CONSULATE IN IRAQ
Iran claims responsibility for the barrage of missiles near the U.S. Consulate in Erbil, Iraq, citing retaliation for an Israeli strike in Syria.
The attack reportedly involved Fateh-110 ballistic… https://t.co/xIRTO7TKGg pic.twitter.com/FUUxtoTEUe
— Mario Nawfal (@MarioNawfal) January 15, 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





