ഇന്‍ഡോര്‍: കോച്ചിങ് ക്ലാസില്‍ ഇരിക്കുന്നതിനിടെ ഹൃദയാഘാതം ബാധിച്ച് പതിനെട്ടുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നാണ് ദാരുണമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭന്‍വാര്‍കുവാന്‍ പ്രദേശത്തുനിന്നുള്ള മാധവാണ് ക്ലാസ്സിലിരിക്കുന്നതിനിടെ ഹൃദയാഘാതം ബാധിച്ച് മരണപ്പെട്ടത്.
|
സംഭവത്തിന്റെ സിസി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്റെ പ്രവേശനപരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസ്സില്‍ പങ്കെടുക്കുകയായിരുന്നു മാധവ്. നെഞ്ചുവേദന മൂലം അസ്വസ്ഥമാകുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പ്രകടമാണ്. തുടക്കത്തില്‍ കുഴപ്പമൊന്നും കാണുന്നില്ലെങ്കിലും പിന്നീട് അസ്വസ്ഥമാകുന്നതും തലതാഴേക്ക് കുഴയുന്നതും കാണാം. ഉടന്‍തന്നെ മാധവ് താഴേക്ക് ഊര്‍ന്നുവീഴുകയും ചെയ്യുന്നുണ്ട്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കിടെമാത്രം ഇന്‍ഡോറില്‍ നിന്നുള്ള നാലു യുവാക്കളുടെ ജീവനാണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ബാധിച്ച് നഷ്ടമായത്. കഴിഞ്ഞയാഴ്ച്ചയാണ് നോയിഡയില്‍നിന്നു ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മുപ്പത്തിരണ്ടുകാരന്‍ ഹൃദയാഘാതം ബാധിച്ചു മരണപ്പെട്ടത്.





