റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു.
തിരുവനന്തപുരം കണിയാപുരം മുസ്‌ലിം ഹൈസ്‌കൂളിനു സമീപം എംഇകെ മന്‍സിലില്‍ സുധീര്‍ ഇബ്രാഹിം (47) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 12ന് റിയാദിലാണ് അപകടം. ഡിഎച്ച്എല്‍ കുറിയര്‍ സര്‍വീസിലെ ജീവനക്കാരനായ സുധീര്‍ ജോലി കഴിഞ്ഞു മുറിയിലേക്ക് മടങ്ങുമ്പോഴാണ് വാഹനം ഇടിച്ചത്. രാവിലെ സഹപ്രവര്‍ത്തകര്‍ സുധീറിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകട വിവരം അറിയുന്നത്.
|
സുധീര്‍ 9 വര്‍ഷമായി സൗദി അറേബ്യയിലാണ്. 4 മാസം മുന്‍പാണ് നാട്ടിലെത്തിയ ശേഷം സൗദിയിലേക്കു മടങ്ങിയത്. സുലേഖ ബീവിയുടെയും പരേതനായ ഇബ്രാഹിം കുഞ്ഞിന്റെയും മകനാണ്. ഭാര്യ: ഫിദ.
മൃതദേഹം സൗദിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മറവുചെയ്യും.
A Malayali youth died in an accident while returning from work in Riyadh.


