
സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ ബോളിവുഡിലെ സൂപ്പര്‍ താരമായ ആമിര്‍ ഖാന്‍, ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരമാണ്. തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തമാണ് ആമിര്‍ ഖാന്റെ ഫിലിമോഗ്രഫി. വേറിട്ടതും, കലാമൂല്യമുള്ളതുമായ വിഷയങ്ങളാണ് ആമിര്‍ ഖാന്‍ സിനിമകളുടെ പ്രത്യേക. അതുകൊണ്ട് തന്നെ മിസ്റ്റര്‍ പെര്‍ഫെക്ട് എന്ന വിശേഷണവും ഖാനുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും അദ്ദേഹം ഏറെ ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് ആമിര്‍ ഖാന്‍. താരത്തിന്റെ വലിയൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിതാരെ സമീന്‍ പര്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് താരമിപ്പോള്‍. ആമിറിന്റെ തന്നെ ഹിറ്റ് ചിത്രമായ താരേ സമീന്‍ പര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
![]() |
|
കരിയറിലെന്നതു പോലെ തന്നെ ആമിര്‍ ഖാന്റെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പ്രത്യേകിച്ചും ആമിര്‍ ഖാന്റെ ദാമ്പത്യവും പ്രണയ ജീവിതവും. രണ്ട് തവണ വിവാഹിതനാവുകയും രണ്ട് തവണയും വിവാഹ മോചിതനാവുകയും ചെയ്ത ആമിര്‍ ഖാന്‍ ഇപ്പോള്‍ പുതിയൊരു പ്രണയത്തിലാണെന്നതാണ് ഏറ്റവും പുതിയ ബോളിവുഡ് റൂമര്‍. ബംഗളൂരു സ്വദേശിയായ യുവതിയാണ് നടന്റെ പുതിയ കാമുകിയെന്നും ഇവരെ തന്റെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ആമിറുമായി അടുത്ത വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരാണ് അജിഞാത കാമുകി
ആമിറിന്റെ പുതിയ കാമുകിയുടെ ചിത്രങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. സ്വകാര്യതയെ മാനിച്ചാണ് അവരുടെ ചിത്രങ്ങള്‍ പുറത്തുവിടാത്തതെന്നും ഇതുസംബന്ധിച്ച് ഫിലിം ഫയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയെ ആമിര്‍ ഖാന്‍ ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തിയെന്നും വളരെ നല്ല കൂടിക്കാഴ്ചയായിരുന്നു ഇതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ആമിറിന്റെ രണ്ട് മുന്‍ വിവാഹങ്ങള്‍
59കാരനായ ആമിര്‍ ഖാന്‍ നേരത്തെ രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഈ രണ്ട് ബന്ധങ്ങളും അദ്ദേഹം വേര്‍പ്പെടുത്തിയിരുന്നു. രണ്ട് വിവാഹങ്ങളിലായി താരത്തിന് മൂന്ന് മക്കളും ഉണ്ട്. 1986ല്‍ ആയിരുന്നു ആദ്യ വിവാഹം. റീന ദത്തയായിരുന്നു താരത്തിന്റെ ഭാര്യ. ഈ ബന്ധത്തില്‍ ജുനൈദ്, ഇറ എന്നീ രണ്ട് മക്കള്‍ ജനിച്ചു. 2002ല്‍ അമീറും റീനയും ഡിവോഴ്‌സിലെത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2005ല്‍ സംവിധായക കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ആസാദ് എന്നൊരു മകനുണ്ട്. 2021ല്‍ ഈ ബന്ധവും വേര്‍പ്പെട്ടു. ഈയടുത്താണ് ആമിര്‍ ഖാന്റെ മകള്‍ ഇറ വിവാഹിതയായത്. വിവാഹത്തിന് ആമിറിനൊപ്പം രണ്ട് മുന്‍ഭാര്യമാരും എത്തിയിരുന്നു. പിരിഞ്ഞെങ്കിലും കിരണും ആമിറും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.
Aamir Khan dating mystery woman from Bengaluru