13
Jan 2025
Wed
13 Jan 2025 Wed
Abdul Raheem saudi release

കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും.(Abdul Rahim’s case in Saudi prison to be considered today)  പലതവണ മാറ്റിവെച്ച കേസ് ഡിസംബറില്‍ ജനുവരി 15-ലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച്ച രാവിലെ ഇന്ത്യന്‍ സമയം 10.30 ന് ആണ് റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസ് ഇങ്ങനെ നീട്ടീവയ്ക്കുന്നതില്‍ എന്തെങ്കിലും കാരണം ഉണ്ടാകുമെന്നും ആ കാരണം കണ്ടെത്തണമെന്നും അബ്ദുല്‍ റഹീമിന്റെ മാതാവ് ഫാത്തിമ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ കേസ് കോടതി റദ്ദാക്കിയെങ്കിലും ജയില്‍ മോചന ഉത്തരവ് ഇതുവരെ ഉണ്ടായിട്ടില്ല.

പബ്ലിക് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാകാത്തതാണ് ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലാണ് കഴിഞ്ഞ 18 വര്‍ഷമായി അബ്ദുല്‍റഹീം റിയാദിലെ ജയിലില്‍ കഴിയുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക