ജിദ്ദ: ഇരുപത് വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകുന്ന ജിദ്ദ കെഎംസിസി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല ചന്തേരയ്ക്ക് ജിദ്ദ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. കേഡന്‍സ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു.
|
ജിദ്ദയിലെ സാമൂഹ്യ, മത, രാഷ്ട്രീയ, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ അബ്ദുല്ല ചന്തേരയുടെ സേവനം അഭിനന്ദനാര്‍ഹവും മാതൃകാപരവും ആയിരുന്നുവെന്ന് ഹസ്സന്‍ ബത്തേരി പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അദ്ദേഹം കൈമാറി.
ജലീല്‍ ചെര്‍ക്കള, കാദര്‍ ചെര്‍ക്കള, ഹമീദ് ഇച്ചിലങ്കോട്, യാസീന്‍ ചിത്താരി, ഹാഷിം കുമ്പള, സിദ്ധീഖ് ബായാര്‍, സലാം ബെണ്ടിച്ചാല്‍, ജമാല്‍ നെല്ലിക്കുന്ന്, ഇസ്മായില്‍ ഉദിനൂര്‍, അഷ്റഫ് കോളിയടുക്കം, ഹമീദ് കുക്കാര്‍, മസൂദ് തളങ്കര, അസീസ് കൊടിയമ്മ, ഫാറൂഖ് ഉപ്പള, അബ്ബാസ് അദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ബായാര്‍ നന്ദിയും പറഞ്ഞു


