
![]() |
|
കൊച്ചി: നടന്‍ കൊച്ചിന്‍ ആന്റണി എന്ന AE ആൻ്റണിയെ(80) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമാണ്. തലപ്പാറ ആന്റണി വില്ല വീട്ടിൽ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സമീപ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ എത്തിയപ്പോഴാണ് വീടിനകത്തു നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സമീപവാസികള്‍ അന്വേഷണം നടത്തിയപ്പോഴാണ് ആൻ്റണിയുടെ മൃതദേഹം അഴകിയ നിലയിൽ കണ്ടെത്തിയത്.
പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വാഷ്‌ബോസിനില്‍ മുഖം കഴുകുന്നതിനിടെ തലയിടിച്ചു വീണതാകാം മരണകാരണമെന്ന് ആണ് നിഗമനം.
മക്കൾ: അനില്‍, അനിത, അനൂപ്, അജിത്ത്, ആശ.
സംസ്കാരം ഇന്നു നടക്കും.
തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.