ഗുവാഹത്തി: അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടിട്ടും വാഹനം നിര്‍ത്താതെ പോയ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റില്‍. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പോളിടെക്‌നിക് വിദ്യാര്‍ഥി സമിയുല്‍ ഹഖിനെയാണ് (21) നടി ഓടിച്ച കാര്‍ ഇടിച്ചത്. ജൂലൈ 25നായിരുന്നു സംഭവം.
|
ഗുരുതര പരിക്കേറ്റ ഹഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 21 കാരനെ അതിവേഗത്തിലെത്തിയ സ്‌കോര്‍പിയോ ഇടിച്ച് തെറിപ്പിച്ച ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അപകടം നടന്നെന്ന് മനസിലായിട്ടും വാഹനം നിര്‍ത്താനോ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാനോ നടി ശ്രമിച്ചില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ദിസ്പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദഖിന്‍ഗാവിലായിരുന്നു സംഭവം.
ALSO READ: റാപ്പര്‍ വേടനെതിരേ ബലാല്‍സംഗക്കേസ്; വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ഡോക്ടറുടെ പരാതി
അറസ്റ്റ് ചെയ്യുമ്പോഴും കേസില്‍ തനിക്ക് പങ്കില്ലെന്നാണ് നടി പറഞ്ഞത്. കേസില്‍ കാംരൂപ് (മെട്രോ) സിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് നടി നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
ഇവരെ പാന്‍ബസാര്‍ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യുടെ വകുപ്പ് 105 പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


