16
Apr 2024
Fri
16 Apr 2024 Fri

ആരിത് ? തെന്നിന്ത്യൻ സുന്ദരിയോ? രാത്രി കൊച്ചിയിലെ വഴിയരികിൽ ഐസ്ക്രീം നുണഞ്ഞുനിൽക്കുന്ന നടിയെ കണ്ടു ഞെട്ടി ആരാധകർ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചിയിലെ റോഡരികിൽ രാത്രി ഐസ് ക്രീം നുണഞ്ഞു നിൽക്കുന്ന താര സുന്ദരിയെ കണ്ട ഞെട്ടലിൽ അണ് ആരാധകര്. കഴിഞ്ഞ ദിവസം കൊച്ചി എം ജി റോഡിലാണ് തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരം, അഥവാ സാക്ഷാൽ നയൻ താര ഐസ്ക്രീം നുണഞ്ഞുകൊണ്ട് സാധാരണക്കാരിയെ പോലെ നിൽകുന്ന കാഴ്ച കണ്ടത്.

താരത്തിന്റെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് വീഡിയോ പങ്കുവെച്ചത്. അച്ഛന്റെ പിറന്നാൾ ആഘോഷത്തിനാണ് നയൻതാര കേരളത്തിൽ എത്തിയത്. എങ്കിലും വഴിയരികിൽ നിന്ന് നയൻതാര ഐസ്ക്രീം കഴിക്കുന്ന കാഴ്ച ആരും പ്രതീക്ഷിക്കുന്ന ഒന്നല്ലല്ലോ. തിരക്കും ബഹളവുമൊക്കെ ഒഴിഞ്ഞ സമയത്താണ് താരം സന്തോഷം നിറഞ്ഞ ഈ വേളയ്ക്ക് സമയം കണ്ടെത്തിയത്.

അച്ഛനെയും അമ്മയേയും കാണാൻ ഇടയ്ക്കൊക്കെ നയൻതാര കൊച്ചിയിൽ എത്താറുണ്ട്.

ഇതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഉണ്ട്. പാതിരാത്രി രവിപുരം തനിഷ്കിനു എതിർവശത്തെ ഐസ്ക്രീം പാർലറിനു മുന്നിൽ കയ്യിലൊരു ഐസ്ക്രീമും നുണഞ്ഞു കൊണ്ടിരിക്കുന്ന നയൻതാരയെ ആണ് വീഡിയോയിൽ കാണാനാവുക. നയൻതാരയുടെ സഹായികൾ തന്നെയാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.

താര മൂല്യത്തിൽ മുന്നിൽ നിൽക്കുന്ന നായികമാരിൽ ഒരാളണ് നയൻതാര. ഒരു ദിവസത്തിന് തന്നെ ലക്ഷങ്ങളാണ് താരത്തിന്റെ പ്രതിഫലം.  പുറത്തിറങ്ങിയാൽ ആരാധകർ താരത്തെ വളയും.  അങ്ങനൊരു അവസ്ഥയിലാണ് താരം കൊച്ചിയിലെ വഴിയരികിൽ നിന്ന് ഐസ്ക്രീ കഴിക്കുന്ന വീഡിയോ പുറത്തുവന്നത്.