ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ആദ്യമായി കേന്ദ്ര കഥാപാത്രങ്ങളായി ഒന്നിക്കുന്ന അഡിയോസ് അമിഗോയുടെ റിലീസിങ് തിയതി പ്രഖ്യാപിച്ചു. നവാഗത സംവിധായകൻ നഹാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തല്ലുമാലയുടെയേയും അയൽ വാശിയുടെയേയും സഹ സംവിധായനായിരുന്നു നഹാസ് നാസർ. ഓഗസ്റ്റ് 2ന് ചിത്രം തിയേറ്ററുകളിലെത്തും. പോസ്റ്ററിനൊപ്പമാണ് അണിയറക്കാർ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ആസിഫ് അലിയെയും സുരാജിനെയും പോസ്റ്ററിൽ കാണാം. കെയുആർടിസി ലോ ഫ്ലോർ ബസും പോസ്റ്ററിലുണ്ട്.
|

എന്നും മികച്ച ചിത്രങ്ങൾ ഒരുക്കി പ്രേക്ഷക പ്രശംസകളും ഏറ്റു വാങ്ങുന്ന നിർമ്മാതാക്കളിൽ ഒരാളായ ആഷിഖ് ഉസ്മാന്റെ ‘ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്’ എന്ന നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.
‘കെട്ടിയോളാണെന്റെ മാലാഖ’എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റർ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

നിഷാദ് യൂസഫ് ആണ് എഡിറ്റർ. വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദർ, ജേക്ക്സ് ബിജോയ് എന്നിവർ ചേർന്നാണ് ഈണം നൽകിയിരിക്കുന്നത്. ജേക്ക്സ് ബിജോയ് ആണ് ബിജിഎം ചെയ്തിരിക്കുന്നത്. ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ 15ാമത് ചിത്രമാനൂ ‘അഡിയോസ് അമിഗോ’.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ മറ്റ് വിവരങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരി 12ന് കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

‘കെട്ട്യോളാണ് എന്‍റെ മാലാഖ’യ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു.
എഡിറ്റിങ്- നിഷാദ് യൂസഫ്, ആർട്ട്- ആഷിഖ് എസ്, ഗാനരചന- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- സുധർമൻ വള്ളിക്കുന്ന്, മേക്കപ്പ്- റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ- ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി- രോഹിത് കെ. സുരേഷ്, കൊറിയോഗ്രാഫർ- പി. രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ- മഷർ ഹംസ, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ് ഡിജിബ്രിക്സ്.
Adios Amigo’, starring Asif Ali and Suraj Venjaramoodu release date out


