15
Jul 2023
Fri
15 Jul 2023 Fri

ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാന്‍ പോയ ടൂറിസ്റ്റ് മുങ്ങിക്കപ്പല്‍ ടൈറ്റന്‍ തകര്‍ന്ന് അഞ്ചുജീവനുകളാണ് നഷ്ടമായത്. സമുദ്രത്തിനടിയിലെ ഉയര്‍ന്ന സമ്മര്‍ദ്ദം മൂലം ടൈറ്റന്‍ ഉള്ളിലേക്ക് ഞെരുങ്ങി തകര്‍ന്നുപോവുകയായിരുന്നു. ടൈറ്റന്‍ പ്രവര്‍ത്തനരീതികളും ടൈറ്റാനിക് കാണാനുള്ള അതിന്റെ യാത്രയില്‍ സംഭവിച്ച കാര്യങ്ങളും അനിമേറ്റഡ് വീഡിയോ ആയി ഒരു സംഘം പുറത്തിറക്കിയിട്ടുണ്ട്. എഐ ടെല്ലി എന്ന യുട്യൂബ് ചാനല്‍ ജൂണ്‍ 30ന് പുറത്തുവിട്ട 6 മിനിറ്റ് 20 സെക്കന്‍ഡ് ഉള്ള വീഡിയോയ്ക്ക് ഇതിനകം 97 ലക്ഷം കാഴ്ചക്കാരാണുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 18നായിരുന്നു യാത്ര തുടങ്ങി രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ടൈറ്റനുമായുള്ള ബന്ധം നഷ്ടമായത്. പരിമിതമായ ഓക്‌സിജനുമായി അഞ്ചുപേരടങ്ങുന്ന സംഘത്തെയുമായി യാത്ര തിരിച്ച ടൈറ്റന് വേണ്ടി നാലുദിവസം നീണ്ട വ്യാപക തിരച്ചിലാണ് നടത്തിയത്.ടൈറ്റാനിക് അവശിഷ്ടത്തില്‍ നിന്ന് 1400 അടി മാറിയാണ് ടൈറ്റന്‍ അഞ്ചു കഷ്ണങ്ങളായി കിടന്നിരുന്നത്. 2 കോടി രൂപയിലേറെയായിരുന്നു ഒരാളുടെ യാത്രാച്ചെലവ്.

ടൈറ്റാനിക് തകര്‍ന്നുകിടക്കുന്ന സ്ഥലത്ത് ഒരു ചതുരശ്ര ഇഞ്ചിന്റെ സമ്മര്‍ദ്ദം 5600 പൗണ്ട് ആണ്. ജലോപരിതലത്തില്‍ അനുഭവപ്പെടുന്നതിന്റെ 400 മടങ്ങ് കൂടുതലാണിത്. സമുദ്രത്തിന്റെ അടിയിലെത്തുന്ന മുങ്ങിക്കപ്പല്‍ ഈ മര്‍ദ്ദത്തെയാണ് നേരിടേണ്ടത്. മുങ്ങിക്കപ്പലിന്റെ പുറംചട്ടയ്ക്ക് ഈ മര്‍ദ്ദം താങ്ങാനാവാതെ വരികയും ഞെരിഞ്ഞമര്‍ന്ന് തകരുകയുമാണ് ചെയ്യുക.

പാക് കോടീശ്വരന്‍ ഷഹസാദാ ദാവൂദ്, മകന്‍ സുലൈമാന്‍ ദാവൂദ്, ടൈറ്റന്‍ സിഇഒ സ്‌റ്റോക് ടണ്‍ റുഷ്, ഫ്രഞ്ച് മുന്‍ നാവികന്‍ പോള്‍ ഹെന്‍ റി നാര്‍ജിയോലെറ്റ്, ഹാമിഷ് ഹാര്‍ഡിങ് എന്നിവരായിരുന്നു തകര്‍ന്ന മുങ്ങിക്കപ്പലിലെ യാത്രികര്‍.

അനിമേറ്റഡ് വീഡിയോ കാണാം