25
Aug 2025
Fri
25 Aug 2025 Fri
air commodore k chandrasekhar passed away

ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് ചന്ദ്രശേഖര്‍(92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖര്‍ 1986ല്‍ എയര്‍ കമ്മഡോറായി വിരമിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശ്ശൂര്‍ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മക്കള്‍: രാജീവ് ചന്ദ്രശേഖര്‍, ഡോ. ദയ മേനോന്‍ (യുഎസ്എ), മരുമക്കള്‍: അഞ്ജു ചന്ദ്രശേഖര്‍, അനില്‍ മേനോന്‍ (യുഎസ്എ). സംസ്‌കാരം പിന്നീട്.

ALSO READ: ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു