തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ 32മത്തേ വയസ്സിൽ വിവാഹിതയായി. (Aishwarya Arjun marries Umapathy Ramaiah).
|

രാമയ്യയുടെ മകന്‍ ഉമാപതി രാമയ്യയാണ് വരൻ. ഇരു കൂട്ടരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് നടന്നത് അർജുൻ സർജ നിർമ്മിച്ച ഹനുമാൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു.

സമുദ്രക്കനി, വിശാലിൻ്റെ പിതാവ് ജി കെ റെഡ്ഡി, കെ എസ് രവി കുമാർ, മുതിർന്ന നടൻ വിജയകുമാർ തുടങ്ങി തമിഴ് സിനിമാ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.
ജൂൺ 14 ന് ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് നവദമ്പതികളുടെ റിസപ്ഷൻ നടക്കും.
പരിപാടിയിൽ ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലുള്ള സെലിബ്രിറ്റികൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

ഐശ്വര്യയുടെ ചെന്നൈയിലെ വസതിയിൽ അടുത്തിടെ മെഹന്ദി, ഹൽദി ചടങ്ങുകൾ നടന്നിരുന്നു. ഐശ്വര്യയും ഉമാപതിയും മാസങ്ങളായി ഡേറ്റിങ്ങിലായിരുന്നു.
2013 ൽ പുറത്തെത്തിയ പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 2018 ൽ അർജുൻ തന്നെ നായകനായ പ്രേമ ബരഹ എന്ന കന്നഡ/ തമിഴ് ചിത്രത്തിലാണ് ഐശ്വര്യ പിന്നീട് അഭിനയിച്ചത്. ഇതിന്റെ കന്നഡ പതിപ്പ് അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സൊല്ലിവിടവാ എന്നായിരുന്നു ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര്.

അർജുൻ സർജ അവതാരകനായെത്തിയ സർവൈവർ എന്ന റിയാലിറ്റി ഷോയിൽ വച്ചാണ് ഐശ്വര്യയും ഉമാപതിയും തമ്മിൽ കണ്ടുമുട്ടുന്നത്. തെലുങ്ക് സിനിമ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ഐശ്വര്യ. രാജകിളി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഉമാപതി തൻ്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

Aishwarya Arjun marries Umapathy Ramaiah; photos from the star-studded ceremony out


