യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ട് ഡീലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആയിരുന്ന അഖില്‍ മാരാര്‍. എന്‍ഡിഎക്ക് ജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങളില്‍ ബിജെപി യുഎഡിഎഫിന് വോട്ട് ചെയ്തുവെന്നും തന്റെ കൈയില്‍ വ്യക്തമായ തെളിവുണ്ടെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
|
വിഡി സതീശനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെ ലീഗ് ഭരിക്കുന്നെ എന്ന് വിളിച്ചു കൂവുന്നതിന് പകരം ബിജെപിയെ ജയിപ്പിക്കാന്‍ പണിയെടുക്കുകയും യുഡിഎഫിന് മാറ്റിക്കുത്താതെ വോട്ട് പാര്‍ട്ടിക്ക് തന്നെ ചെയ്യുകയുമാണ് വേണ്ടതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അഖില്‍ മാരാര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
” കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ലീഗ് ഭരിക്കും എന്നത് ആക്ഷേപ രൂപേണ പ്രചരിപ്പിക്കുമ്പോള്‍ യുഡിഫ് അത് അഭിമാന പൂര്‍വ്വം പറയും എന്നാണ് ഞാന്‍ കരുതുന്നത്.. അതായത് ബിജെപി അധികാരത്തില്‍ എത്തിയാല്‍ ആര്‍എസ്എസ് നയങ്ങള്‍ നടപ്പിലാക്കും എന്ന് മറ്റുള്ളവര്‍ ആക്ഷേപിക്കുമ്പോള്‍ ബിജെപിക്ക് അത് അഭിമാനമാണ്.. ഇവിടെ ആക്ഷേപിക്കുന്നതിന് പകരം എങ്ങനെ അവര്‍ അധികാരത്തില്‍ എത്തി അല്ലെങ്കില്‍ ലീഗ് എന്ത് കൊണ്ട് കൂടുതല്‍ ശക്തിയാകുന്നു എന്നതിനെ കുറിച്ച് പഠിക്കുക.
സോഷ്യല്‍ മീഡിയയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ഇരുന്ന് ബിജെപിയെ ശക്തിപെടുത്തുന്നവര് മനസ്സിലാക്കണം തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ വോട്ട് ചെയ്യണം.. അതായത് എസ്ഐആര്‍ പ്രകാരം വോട്ടുകള്‍ നഷ്ട്ടപെടാതിരിക്കാന് പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ പണി എടുത്തത് പള്ളികള്‍ ആണ്.. അവര്‍ക്കറിയാം അവരുടെ അവകാശങ്ങള്‍ നേടി എടുക്കാന്‍ കമന്റ് ഇട്ടിട്ട് കാര്യമില്ല വോട്ടിടണം എന്ന്.. അത് കൊണ്ട് തങ്ങളുടെ വോട്ടുകള്‍ പരമാവധി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനും ചേര്‍ത്ത വോട്ടുകള്‍ പരമാവധി അവര്‍ക്ക് താല്പര്യമുള്ള മുന്നണിക്ക് കൊടുക്കാനും അവര്‍ ശ്രമിച്ചതിന്റെ ഫലമാണ് യുഡിഫ് ന് ലഭിച്ച ഈ വിജയം..
ഈ പണി ബിജെപി എടുത്ത മണ്ഡലങ്ങളില്‍ എന്‍ഡിഎ വിജയിച്ചു.. മറ്റിടങ്ങളില്‍ ശക്തമായ മുന്നേറ്റം നടത്തി.. ഇനി കണക്കുകള്‍ നോക്കിയാല്‍ കേരളത്തില്‍ നിലവില്‍ ഒരു 30% മുസ്ലിങ്ങളും 18% ക്രിസ്ത്യാനികളും ബാക്കി ഹിന്ദുക്കളും കാണും.. ഇതില്‍ 50% ഹിന്ദു വോട്ടര്‍ പട്ടികയില്‍ 70% മാത്രമേ കാണു.. ഈ 70% ത്തിന്റെ 70% പോലും വോട്ട് ചെയ്യാന്‍ പോകുകയും ഇല്ല..
അതായത് 1000 പേരുള്ള ഒരു സ്ഥലത്തു 500 ഹിന്ദു.. 300 മുസ്ലിങ്ങള്‍ 200 ക്രിസ്ത്യന്‍ എന്നത് എടുത്താല്‍ 500 പേരുള്ള ഹിന്ദുവിന്റെ വോട്ട് 350 മാത്രമേ കാണു.. മുസ്ലിങ്ങള്‍ 90% ത്തിനു മുകളില്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടാകും.. ഇനി ഹിന്ദുവിന്റെ 350 വോട്ടില്‍ പോള്‍ ചെയ്യുന്നത് 70% താഴെ ആയിരിക്കും.. അതായത് 245 വോട്ട് ഹിന്ദുക്കള്‍ ചെയ്യുമ്പോള്‍.. മുസ്ലിങ്ങള്‍ 270 വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ 250 വോട്ടും അവര്‍ ചെയ്യിക്കും.. ഫലത്തില്‍ 50 % തേക്കാള്‍ ഗുണം 30% ഉണ്ടാക്കും…
ഈ യുദ്ധ സാഹചര്യത്തിലും വോട്ട് ചെയ്യാന്‍ ഗള്‍ഫില്‍ നിന്നും ഒരു മുസ്ലിം പ്രവാസി നാട്ടില്‍ ഓടി വരുമ്പോള്‍ അവനെ ആക്ഷേപിക്കാന്‍ നില്‍ക്കാതെ അഭിനന്ദിക്കുകയാണ് വേണ്ടത്.. അവന്റെ താല്പര്യത്തെ കേവലം മതത്തിന്റെ ചട്ട കൂടില്‍ തളയ്ക്കുക അല്ല വേണ്ടത് മറിച്ചു വിജയിക്കുന്നവനെ പഠിക്കണം.. അതെ സമയം ഏത് വീഡിയോ ഇട്ടാലും റീച്ചിന് വേണ്ടി പിണറായിയേയും സര്‍ക്കാരിനെയും കുറ്റം പറഞ്ഞു വ്ലോഗ് ചെയ്യുന്ന ബൈജു എം നായര്‍ അഭിമാനത്തോടെ താന്‍ വോട്ട് ചെയ്തില്ല എന്ന് പറയുന്നിടത്താണ് അപകടം..
അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്പര്യത്തെ മാനിച്ചു കൊണ്ട് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്ന അപകടത്തെ ചൂണ്ടി കാണിക്കുന്നു.. ഒട്ടുമിക്ക നിയോജക മണ്ഡലങ്ങളിലും എന്‍ഡിഎയ്ക്ക് ജയ സാധ്യത ഇല്ല എന്ന് കണ്ട് യുഡിഫ് ന് വോട്ട് ചെയ്ത ബിജെപിക്കാരെ എനിക്ക് അറിയാം.. അതെ ആള്ക്കാര് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു അയ്യോ ലീഗ് ഭരിക്കുന്നെ എന്ന് വിളിച്ചു കൂവുന്നതില്‍ യാതൊരു കാര്യവുമില്ല..
ബാലഗോപാല്‍ ജയിക്കരുത്, വാസവന് ജയിക്കരുത്, ഗണേശന് ജയിക്കരുത്, രാജീവ് ജയിക്കരുത്, രാജേഷ്, ജലീല്‍ ജയിക്കരുത് മുന്‍പ് തൃപ്പൂണിത്തുറയില്‍ സ്വരാജ് ജയിക്കരുത് ഇതൊക്കെ ആ മണ്ഡലങ്ങളില്‍ മുഴങ്ങി കേട്ട മുദ്രാവാക്യങ്ങള്‍ ആയിരുന്നു.. സ്വന്തം പാര്‍ട്ടിയുടെ ചിഹ്നത്തേക്കാളും സ്വന്തം മുന്നണിയുടെ സ്വതന്ത്ര ചിഹ്നത്തേക്കാളും താല്പര്യം ചിലര്‍ക്ക് കൈപ്പത്തി ആകുന്നിടത്താണ് ജയവും മുന്നേറ്റവും അകന്ന് പോകുന്നത്..
അത് കൊണ്ട് മറ്റുള്ളവരെ കുറ്റം പറയാതെ നമുക്ക് ജയിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യൂ.. ജനങ്ങളുമായി ബന്ധം സൃഷ്ടിക്കണം.. അവര്‍ക്ക് വേണ്ടി സംസാരിക്കണം.. സംഘടനപരമായി കാര്യങ്ങള്‍ മികച്ചതാക്കണം.. അതിനേക്കാള്‍ ഉപരി ഞാന്‍ എന്റെ പാര്‍ട്ടിക്ക് എന്റെ മുന്നണിക്ക് വോട്ട് ചെയ്യും എന്ന് ഉറച്ച തീരുമാനം എടുക്കുക..”



