03
Aug 2024
Wed
03 Aug 2024 Wed
Jai Sha to be ICC chairman

ന്യൂഡല്‍ഹി: ലോക ക്രിക്കറ്റ് സംഘാടനത്തിന്റെ തലപ്പത്തേക്ക് അമിത് ഷായുടെ മകന്‍ ജയ് ഷാ എത്തുന്നു.(Amit Shah’s son Jai Shah to head ICC)  അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനായ ഐ.സി.സിയുടെ പുതിയ ചെയര്‍മാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നിയമിതനായേക്കുമെന്ന് റിപ്പോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ ചെയര്‍മാനായ ഗ്രഗ് ബാര്‍ക്ലേ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. രണ്ട് വട്ടം ഐ.സി.സി ചെയര്‍മാനായ ബാര്‍ക്ലേ ഒരു തവണ കൂടി ചെയര്‍മാന്‍ സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലാവധി നവംബറില്‍ അവസാനിക്കുന്നതോടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങും. കഴിഞ്ഞ നവംബറില്‍ ജയ്ഷാ പുതിയ ഐ.സി.സി ചെയര്‍മാനായി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ALSO READ: Alhind Air: ‘അല്‍ഹിന്ദ് എയര്‍’; അല്‍ഹിന്ദ് ഗ്രൂപ്പ് വ്യോമയാന മേഖലയിലേക്ക്; ആവേശത്തിൽ പ്രവാസികൾ

2020-ല്‍ ഐ.സി.സിയുടെ തലപ്പത്തെത്തിയ ബാര്‍ക്ലേ 2022-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

നിലവില്‍ ബി.സി.സി.ഐ സെക്രട്ടറിയായ ജയ്ഷായ്ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയര്‍മാനായി ജയ്ഷാ മാറും.

ജഗ്മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാര്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക