
ദോഹ: കാന്‍ ലോക ചലച്ചിത്ര മേളയില്‍ ഖത്തര്‍ മലയാളിയുടെ ഹ്രസ്വചിത്രത്തിന് അംഗീകാരം. (An expat’s journey from engineering to filmmaking)അന്താരാഷ്ട്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുള്ള പ്രതിമാസ-വാര്‍ഷിക മത്സരത്തിലാണ്, നെഹ്ജുല്‍ ഹുദ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ഒച്ച് (ദ സ്നൈല്‍)’ അംഗീകരിക്കപ്പെട്ടത്. ഏപ്രില്‍ മാസത്തെ ”മികച്ച കുടുംബ/കുട്ടികളുടെ ചിത്രം” പുരസ്‌കാരമാണ് ഒച്ച് നേടിയത്.
![]() |
|
ഖത്തര്‍ ലുസൈലില്‍ ഹ്യുണ്ടായ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന തിരൂര്‍ ചേന്നര സ്വദേശിയായ നെഹ്ജുല്‍ നിരവധി ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
13 വയസ്സുള്ള യായ വിജിത എന്ന വിദ്യാര്‍ത്ഥിയാണ് 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ജാതി, വംശം, ലിംഗ അസമത്വങ്ങള്‍, ഫാഷിസം തുടങ്ങിയ ആശയങ്ങളിലേക്ക് ഒരു പെണ്കുട്ടിയുടെ വീക്ഷണ കോണിലൂടെ സിനിമ സഞ്ചരിക്കുന്നു. സ്‌കൂള്‍ ക്ലാസില്‍ നിന്ന് വിജിതക്ക് ലഭിക്കുന്ന ഹോം വര്‍ക്കിന് അവള്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതിലൂടെയാണ് കഥ വികസിക്കുന്നത്.
ലോകമെമ്പാടും സമര്‍പ്പിച്ച ആയിരത്തിലധികം ഹ്രസ്വചിത്രങ്ങളില്‍ നിന്നാണ് ഒച്ച് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടത്. 89 സിനിമകളാണ് ഏപ്രില്‍ മാസത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. കാന്‍ ഫിലിം ഫെസ്റ്റിവലുമായി അഫിലിയേറ്റ് ചെയ്യപ്പെടാത്ത കാനില്‍ നടക്കുന്ന ലോക ചലച്ചിത്രോത്സവം, അമേച്വര്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് അവരുടെ സൃഷ്ടികള്‍ അന്തര്‍ദേശീയ വിമര്‍ശകരോടും പ്രേക്ഷകരോടും കാണിക്കാനുള്ള മികച്ച വേദിയൊരുക്കുന്നു. .
34 കാരനായ നെഹ്ജുല്‍ എട്ട് വര്‍ഷത്തിലേറെയായി ഖത്തറിലുണ്ട്. സിനിമാ നിര്‍മ്മാണത്തില്‍ പ്രൊഫഷണല്‍ പശ്ചാത്തലമില്ലാത്ത നെഹ്ജുല്‍ വാര്‍ഷിക അവധിക്കാലത്ത് നാട്ടിലെത്തിയാണ് സിനിമ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാറുള്ളത്. ചിത്രത്തിന് അനുയോജ്യമായ ഒച്ചിനെ കണ്ടെത്തുക എന്നതായിരുന്നു യഥാര്‍ത്ഥ വെല്ലുവിളി. ഗ്രാമം മുഴുവന്‍ തങ്ങള്‍ അതിനായി തിരഞ്ഞതായി അദ്ദേഹം പറഞ്ഞു.
2018-ല്‍, സംസ്ഥാന, അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ ‘നൂല് (ദ് ത്രെഡ്)’ എന്ന ഹ്രസ്വചിത്രത്തിലൂടെ അദ്ദേഹത്തിന്റെ ടീം ശ്രദ്ധ നേടിയിരുന്നു.