22
Sep 2022
Fri
22 Sep 2022 Fri

വരാനിരിക്കുന്ന ആൻഡ്രോയ്ഡ് 14 വെർഷൻ സ്മാർട്ട്ഫോണുകളെ സാറ്റലൈറ്റുമായി നേരിട്ട് ബന്ധിപ്പിക്കുമെന്ന് ​ഗൂ​ഗിൾ. 2008ൽ ആൻഡ്രോയ്ഡ് ഫോണുകളിൽ 3ജിയും വൈഫൈയും പ്രവർത്തിപ്പിക്കുകയെന്ന ദൗത്യമാണ് ഉണ്ടായിരുന്നതെന്നും ഇപ്പോഴത് സാറ്റലൈറ്റിൽ നിന്ന് സ്മാർട്ട്ഫോണുകളെ നേരിട്ട് ബന്ധിപ്പിക്കുന്നതിലേക്ക് വളർന്നിരിക്കുന്നുവെന്നും ​ഗൂ​ഗിളിലെ പ്ലാറ്റ്ഫോംസ് ആന്റ് ഇക്കോസിസ്റ്റംസ് സീനിയർ വൈസ് പ്രസിഡന്റ് ഹിരോഷ് ലോക്ഹൈമർ ട്വീറ്റ് ചെയ്തു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സാറ്റലൈറ്റുമായി ഫോൺ ഉപയോ​ക്താവിന് നേരിട്ടുള്ള ബന്ധം വന്യമായ ചിന്തയാണ്. ആൻ‍ഡ്രോയ്ഡിന്റെ പുതിയ വെർഷനിൽ തങ്ങളുടെ പങ്കാളികൾക്ക് ഇത് സാധ്യമാക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഹിരോഷ് വ്യക്തമാക്കി. 2023 മധ്യത്തോടെയോ അവസാനമോ ഓപറേറ്റിങ് സിസ്റ്റം ആയ ആൻഡ്രോയ്ഡ് 14 പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.