12
Apr 2025
Thu
12 Apr 2025 Thu
shine tom chacko

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെല്‍ബണ്‍: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതിയുമായി ഒരു നടി കൂടി രംഗത്തുവന്നിരിക്കുകയാണ്. ലഹരി കേസില്‍ കുടുങ്ങിയിരിക്കെയാണ് ഷൈനിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. സൂത്രവാക്യം സിനിമ സെറ്റില്‍വെച്ച് ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് പുതുമുഖ നടിയായ അപര്‍ണ ജോസ് ആണ് ആരോപിച്ചത്. വിന്‍സി അലോഷ്യസ് പറഞ്ഞതൊക്കെ ശരിയാണെന്നും എല്ലാത്തിനും താനും സാക്ഷിയാണെന്നും നടി പറഞ്ഞു.

സാധാരണ കാണുന്ന ഒരാള്‍ ഇടപെടുന്ന പോലെയല്ല ഷൈനിന്റെ പെരുമാറ്റം. വളരെ അബ്‌നോര്‍മലായ പെരുമാറ്റമാണ് സെറ്റിലുണ്ടായിരുന്നപ്പോള്‍. അശ്ലീലച്ചുവയുള്ള സംസാരമാണ് എപ്പോഴും. അത് ബുദ്ധിമുട്ടുണ്ടാക്കി. ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്നതിനാല്‍ ഭതിയോടെയായിരുന്നു സെറ്റില്‍ നില്‍ക്കുന്നത്. അപ്പോഴാണ് ഇത്തരത്തിലൊരു ദുരനുഭവം ഞാന്‍ നേരിട്ടത്. സ്ത്രീകള്‍ ഉണ്ടെങ്കില്‍ അശ്ലീലച്ചുവയോടെയാണ് അയാളുടെ സംസാരം മുഴുവനും. ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ഐസി അംഗത്തിന് പരാതി നല്‍കി. അപ്പോള്‍ തന്നെ സിനിമയുടെ ക്രൂ ഇടപെട്ടു. എന്റെ ഷെഡ്യൂള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. താനും കൂടെ ഇരിക്കുമ്പോഴാണ് അന്ന് വെള്ളപ്പൊടി ഷൈന്‍ തുപ്പിയത്. അത് എന്താണെന്നൊന്നും ആധികാരികമായി എനിക്ക് പറയാന്‍ കഴിയില്ല. അത് ഗ്ലൂക്കോസാകാം. മറ്റെന്തുമാകാം. മയക്കുമരുന്നാണെന്നൊന്നും ഞാന്‍ പറയുന്നില്ലെന്നും അപര്‍ണ ജോസ് പറഞ്ഞു.

നിലവില്‍ ഓസ്‌ട്രേലിയയില്‍ ആണ് അപര്‍ണ. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ആരോപണങ്ങളുമായി എത്തിയ സമയത്ത് നടി വിന്‍സിയും മറ്റൊരു നടിക്കും സമാനമായ അനുഭവം ഉണ്ടായതായി പറഞ്ഞിരുന്നു. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വെച്ച് ഷൈന്‍ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ ആരോപണം.

കേസില്‍ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് പുറമെ, മറ്റൊരു നടന്‍ കൂടി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍ ആണ്. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മറ്റൊരു നടനു വേണ്ടിയാണെന്ന്, ഷൈന്‍ ടോം ചാക്കോ പൊലീസിനോട് പറഞ്ഞതായാണ് സൂചന. ഷൈന്‍ സൂചിപ്പിച്ച നടന്‍ നിലവില്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആലപ്പുഴക്കാരനല്ലാത്ത നടനാണ് സംശയമുനയില്‍ നില്‍ക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് എക്‌സൈസ് സംഘം നോട്ടീസ് നല്‍കിയിരുന്നു.

Another actress has filed a complaint against actor Shine Tom Chacko.