കൊല്ലം: കൊല്ലത്ത് വീണ്ടും പൊലീസിന്റെ വന്‍ മയക്കുമരുന്ന് വേട്ട വേട്ട. ബെംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് എംഡിഎംഎയുമായെത്തിയ യുവതിയെ ശക്തികുളങ്ങര പൊലീസും സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്ന് സാഹസികമായി പിടികൂടി. അഞ്ചാലുംമൂട് സ്വദേശിനി അനിലാ രവീന്ദ്രനെ (34) ആണ് ഡാന്‍സാഫ് സംഘംവും ശക്തികുളങ്ങര പോവീസും സംയുക്തമായി നടത്തി റെയ്ഡിനൊടുവില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തി.
|
കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില രവീന്ദ്രന്‍ എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകള്‍. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാര്‍ കണ്ടെങ്കിലും പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്ന പൊലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാറില്‍ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തിയത്.
യുവതി നേരത്തെയും എംഡിഎംഎ കേസില്‍ പ്രതിയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Another MDMA bust in Kollam, woman arrested with drugs smuggled from Karnataka in car


