22
Feb 2025
Wed
22 Feb 2025 Wed
man killed in wild elephant attack in Wayanad

വയനാട്: സംസ്ഥാനത്ത് വീണ്ടും ഭീതിപടര്‍ത്തി കാട്ടാന ആക്രമണം. (Another wild elephant attack; 27-year-old killed in Attamala, Wayanad) വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അട്ടമല സ്വദേശിയായ കറപ്പന്റെ ബാലകൃഷ്ണനാണ് (27) മരിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം.

ആദിവാസികളിലെ കാട്ടുനായ്ക്ക സമുദായത്തില്‍പ്പെട്ടയാളാണ് ബാലകൃഷ്ണന്‍. കഴിഞ്ഞ 72 മണിക്കൂറിനിടെ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ബാലകൃഷ്ണന്‍.
ALSO READ: വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട് യുവാവിന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ പണിയ വിഭാഗത്തില്‍പ്പെട്ട മാനുവെന്ന യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബാലന്‍.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക