അച്ഛനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ബസ്സിടിച്ചു പത്ത് വയസ്സുകാരിക്ക് ദാരുണാന്ത്യം. പത്തിയൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റായ കായംകുളം ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്ത്- വിദ്യ ദമ്പതികളുടെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
|
കെ.പി. റോഡിൽ കായംകുളം പോലീസ് സ്റ്റേഷന് സമീപം കഴിഞ്ഞദിവസം വൈകിട്ട് 6.15ഓടെയായിരുന്നു അപകടം. ശ്രീകാന്തും മകളും സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഇതോടെ ശ്രീഭദ്ര തെറിച്ചുവീഴുകയും അപകടമുണ്ടാക്കിയ ബസിന്റെ അടിയിൽ പെടുകയുംചെയ്തു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ശ്രീ ഗണേഷാണ് ശ്രീഭദ്രയുടെ സഹോദരൻ.
ALSO READ: സ്വർണമാലയും ആട്ടുകല്ലും: ചോദ്യം കാന്തപുരത്തോടല്ല, കേരളത്തോടാണ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



