15
Sep 2026
Tue
15 Sep 2026 Tue
cmrl-exalogic-case-ed-letter-to-dgp

കൊച്ചി/തിരുവനന്തപുരം: സി.എം.ആര്‍.എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയന്‍, മകള്‍ ടി. വീണ, മുന്‍ മന്ത്രിയും എം.എല്‍.എയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) അയച്ച 25 പേജുള്ള കത്തിലെ നിര്‍ണായക വിവരങ്ങളും തെളിവുകളും പുറത്തുവന്നു. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡില്‍ കണ്ടെടുത്ത വീണയുടെ സ്വന്തം കൈപ്പടയിലുള്ള ‘റെഡ് ബുക്കിന്റെ’ (ചുവന്ന ഡയറി) 9 പേജുകളുടെ പകര്‍പ്പും സാക്ഷികളുടെയും ഹവാല ഇടപാടുകാരുടെയും മൊഴികളും ഉള്‍പ്പെടെയാണ് ഇ.ഡി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • ഇ.ഡി റിപ്പോർട്ട്: പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കാൻ ഡി.ജി.പിക്ക് 25 പേജുള്ള കത്ത് നൽകി.
  • ‘റെഡ് ബുക്ക്’ തെളിവുകൾ: തിരുവനന്തപുരത്തെ വീട്ടുറെയ്ഡിൽ പിടിച്ചെടുത്ത റെഡ് ബുക്കിൽ 85 ലക്ഷം രൂപ ഫൈജാസിന് കൈമാറിയതിന്റെയും വിദേശ അക്കൗണ്ടുകളുടെയും വിവരങ്ങളുണ്ട്.
  • ഹവാല നെറ്റ്‌വർക്ക്: 1.20 കോടി രൂപയുടെ ഇടപാടുകൾക്കായി 16 അംഗ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും സുബൈർ കരുവാംപൊയിൽ വഴി പണം കടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
  • ഭീഷണി ആരോപണം: ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് റിയാസിനെതിരെ മൊഴിയെടുപ്പിച്ചതെന്ന് കാട്ടി ഹസൻ വാരിസ് സത്യവാങ്മൂലം നൽകി.

പ്രധാന ആരോപണങ്ങളും തെളിവുകളും:

3.28 കോടിയുടെ കൈക്കൂലിയും 85 ലക്ഷത്തിന്റെ ഹവാലയും: വീണ വഴി പിണറായി വിജയന്‍ സി.എം.ആര്‍.എല്ലില്‍ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും, ഈ തുക റിയാസിന്റെയും വീണയുടെയും നേതൃത്വത്തില്‍ സുഹൃത്തുക്കള്‍ വഴി ദുബായിലേക്ക് അയച്ചെന്നുമാണ് ഇ.ഡി കണ്ടെത്തല്‍. ദുബായിലുള്ള വി.പി. ഫൈജാസ് എന്നയാള്‍ക്ക് 2024 സെപ്റ്റംബര്‍ 17-ന് 85 ലക്ഷം രൂപ (3,49,000 യു.എ.ഇ ദിര്‍ഹം) അയച്ചതായി ഡയറിയുടെ മൂന്നാം പേജില്‍ കുറിച്ചിട്ടുണ്ടെന്ന് ഇ.ഡി ചൂണ്ടിക്കാണിക്കുന്നു.

‘റെഡ് ബുക്ക്’ രേഖകള്‍: മുന്‍പ് ഡയറിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ പിണറായി വിജയന്‍ നിഷേധിച്ചിരുന്നെങ്കിലും, ഇ.ഡി കണ്ടെടുത്ത ഡയറിയില്‍ വീണയും സാക്ഷികളും ഒപ്പിട്ട് സ്ഥിരീകരിച്ചതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ട്. വിദേശ ബാങ്കുകളുടെ പേരും അക്കൗണ്ട് നമ്പറുകളും ദിര്‍ഹത്തിലുള്ള തുകയുടെ കണക്കുകളും ഡയറിയിലുണ്ട്.

8.2 കോടിയുടെ ഫണ്ടും ബിനാമി കമ്പനിയും: വീണയുടെ കുറിപ്പുകളില്‍ ‘നിഖില്‍ 3 കോടി, വാരിസ് 1.2 കോടി, ഷൈജല്‍ 1+3’ എന്നിങ്ങനെ 8.2 കോടി രൂപയുടെ ഫണ്ടിനെക്കുറിച്ചും വലതുവശത്തായി 20.05 കോടി എന്നും കുറിച്ചിട്ടുണ്ട്. 2024-ല്‍ വീണ നടത്തിയ 4 ദുബായ് യാത്രകള്‍ അവിടെ ബിനാമി കമ്പനി സ്ഥാപിക്കാനും ഇന്ത്യയില്‍ നിന്ന് സ്വരൂപിച്ച അനധികൃത പണം നിക്ഷേപിക്കാനുമായിരുന്നുവെന്നും ഇ.ഡി ആരോപിക്കുന്നു.

16 അംഗ വാട്സാപ് ഗ്രൂപ്പും ഹവാല നെറ്റ്വര്‍ക്കും: ഹവാല ഇടപാടുകള്‍ക്കായി 16 അംഗങ്ങളുള്ള വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഇതില്‍ ഒരു നമ്പര്‍ ‘മിനിസ്റ്റര്‍ റിയാസ്’ എന്നും, ഏജന്റായ സുബൈര്‍ കരുവാംപൊയിലിനെ ‘സുബൈര്‍ കൊടുവള്ളി ഹവാല’ എന്നും ഉള്‍പ്പെടെ വാരിസിന്റെ ഫോണില്‍ സേവ് ചെയ്തിട്ടുണ്ട്. കറന്‍സി നോട്ടുകളിലെ നമ്പറുകള്‍ കോഡ് സന്ദേശങ്ങളായി അയച്ചാണ് 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെ 1.20 കോടി രൂപ കൈമാറിയത്.

ഹസന്‍ വാരിസിന്റെ ഭീഷണി ആരോപണം:
അതേസമയം, കേസിലെ നിര്‍ണായക സാക്ഷിയും റിയാസിന്റെ സുഹൃത്തുമായ ഹസന്‍ വാരിസ് തനിക്ക് ഇ.ഡിയില്‍ നിന്ന് ഭീഷണിയുണ്ടായതായി ആരോപിച്ച് രംഗത്തെത്തി. റിയാസില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണം കൈപ്പറ്റിയിട്ടില്ലെന്നും, റിയാസിനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ 22 കാരിയായ ഇളയ മകളെ കേസില്‍ പ്രതിയാക്കുമെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിച്ചതാണെന്നും കാട്ടി വാരിസ് ഇ.ഡിക്ക് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

പി.എം.എല്‍.എ നിയമപ്രകാരം കള്ളപ്പണ ഇടപാടുകള്‍ അതത് പ്രദേശത്തെ പോലീസ് അന്വേഷിക്കേണ്ടതുണ്ടെന്ന വകുപ്പ് ചൂണ്ടിക്കാണിച്ചാണ് ഇ.ഡി റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയത്.

Tags: CMRL Case, Exalogic, Pinarayi Vijayan, Veena T, PA Mohamed Riyas, ED Letter to DGP, Red Book Evidence, Kerala News, Hawala Transactions, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക