21
Jan 2023
Fri
21 Jan 2023 Fri

അരീക്കോട്: പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ വാടക വീട്ടിൽ താമസിക്കുന്ന സൂപ്പർ സീനിയർ കേഡറ്റായ വിദ്യാർഥിക്ക്‌ ഇനി ഈ സ്നേഹത്തണലിൽ സുരക്ഷിതത്തോടെ കഴിയാം. അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും ജനമൈത്രി പൊലീസും ചേർന്നാണ് പത്താംതരം വിദ്യാർഥിക്ക് വീടൊരുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച അടച്ചുറപ്പില്ലാത്ത വാടക വീട്ടിൽ താമസിക്കുന്ന സൂപ്പർ സീനിയർ കേഡറ്റായ വിദ്യാർത്ഥിയുടെ ദയനീയാവസ്ഥ എസ് പി സി ചാർജുള്ള അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അരീക്കോട് സി ഐ സി വി ലൈജുമോന്റെ നേതൃത്വത്തിൽ വീട് നിർമാണം ആരംഭിക്കുകയായിരുന്നു.

കേഡറ്റുകൾ ശേഖരിച്ച ഫണ്ടും സുമനസ്സുകളുടെ സഹായവും വീടു നിർമാണത്തിന് സഹായകമായി. ജനമൈത്രി പൊലീസിന്റെ അകമഴിഞ്ഞ സഹായത്താലാണ് ഭവന നിർമ്മാണം പൂർത്തിയായത്.

പന്ത്രണ്ട് ലക്ഷത്തോളം രൂപ ചെലവ് വരുന്ന സ്നേഹഭവനത്തിന്റെ താക്കോൽദാനം ജനുവരി ഏഴിന് രാവിലെ 10ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പി സ് നിർവഹിക്കും.