22
Sep 2022
Fri
22 Sep 2022 Fri

എൻഐഎയും ഇഡിയും രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയും ദേശീയ, സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഇന്ന് സംസ്ഥാനത്ത് നടത്തിയ ഹർത്താലിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 157 കേസുകൾ രജിസ്റ്റർ ചെയ്തായി പൊലീസ്. 170 പേരെ അറസ്റ്റ് ചെയ്യുകയും 368 പേരെ കരുതൽ തടങ്കലിൽ എടുക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ നടന്ന ഹർത്താലിൽ കെഎസ്ആർടിസി ബസ്സുകൾ അടക്കം നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുകയും കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കുകയും ചെയ്തു. 

 

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. കണ്ണൂർ സിറ്റിയിൽ 28 കേസുകളും കണ്ണൂർ റൂറലിൽ 2 കേസുകളുമായി ആകെ 30 കേസുകളാണ് ജില്ലയിലെടുത്തത്. രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും 51 പേരെ കരുതൽ തടങ്കലിൽ എടുക്കുകയും ചെയ്തു. കോട്ടയം ജില്ലയിൽ 11 കേസുകളെടുത്തപ്പോൾ അറസ്റ്റ് ചെയ്തത് 87 പേരെയാണ്.  

 

വിവിധ ജില്ലകളിൽ എടുത്ത കേസുകളുടെയും അറസ്റ്റിലായവരുടെയും കരുതൽ തടങ്കലിൽ എടുത്തവരുടെയും വിശദാംശം ചുവടെ. 
തിരുവനന്തപുരം സിറ്റി – 12, 11, 3 
തിരുവനന്തപുരം റൂറൽ  – 10, 2, 15
കൊല്ലം സിറ്റി – 9, 0, 6
കൊല്ലം റൂറൽ – 10, 8, 2
പത്തനംതിട്ട – 11, 2, 3
ആലപ്പുഴ – 4, 0, 9
കോട്ടയം – 11, 87, 8
ഇടുക്കി – 3, 0, 3
എറണാകുളം സിറ്റി – 6, 4, 16
എറണാകുളം റൂറൽ – 10, 3, 3 
തൃശൂർ സിറ്റി – 6, 0, 2
തൃശൂർ റൂറൽ – 2, 0, 5
പാലക്കാട് – 2, 0, 34
മലപ്പുറം – 9, 19, 118 
കോഴിക്കോട് സിറ്റി – 7, 0, 20  
കോഴിക്കോട് റൂറൽ – 5, 4, 23
വയനാട് – 4, 22, 19
കണ്ണൂർ സിറ്റി  – 28, 1, 49 
കണ്ണൂർ റൂറൽ – 2, 1, 2
കാസർഗോഡ് – 6, 6, 28