17
Nov 2025
Thu
17 Nov 2025 Thu
Arunima backpacker

ട്രാവല്‍ വ്‌ളോഗ് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് അരുണിമ ബാക്ക്പാക്കര്‍. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമയ്ക്ക് ഒട്ടേറെ ഫോളോവേഴ്‌സുണ്ട്. തുര്‍ക്കിയില്‍ യാത്ര ചെയ്യവെ തനിക്കുണ്ടായ ദുരനുഭവം അവര്‍ ഈയിടെ പങ്കുവച്ചിരുന്നു. ടാക്‌സി ഡ്രൈവര്‍ സ്വകാര്യ ഭാഗം കാണിച്ച് അപമാനിച്ചതിന്റെ വീഡിയോ അടക്കം ഷെയര്‍ ചെയ്താണ് അരുണിമ തുറന്നു പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയപ്പോള്‍ വാഹന ഉടമ സ്വയംഭോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ചില വ്‌ളോഗര്‍മാര്‍ അരുണിമയുടെ വീഡിയോ വെച്ച് അശ്ലീല പരാമര്‍ശങ്ങളോട് കൂടി കണ്ടന്റുണ്ടാക്കുകയായിരുന്നു. ഇതിനേതിരേ കോഴിക്കോട് സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരിക്കുകയാണ് അരുണിമ.

ALSO READ: സിറിയയില്‍ നരക ജീവിതം; ഐസിസില്‍ ചേരാന്‍ പോയ ഷമീമ ബീഗം ഉള്‍പ്പെടെയുള്ള പൗരന്മാരെ ബ്രിട്ടന്‍ തിരികെ കൊണ്ടുവരുന്നു

മെസേജ് അയച്ചും കമന്റുകളിലൂടെയും ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ പരാതി കൊടുക്കണമെന്നും അരുണിമ പറയുന്നു. തന്നെ മോശമാക്കിയവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പൊലീസ് വഴി തന്നെ താന്‍ പോകുമെന്നും അരുണിമ വിശദീകരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക