19
Jan 2023
Tue
19 Jan 2023 Tue

ശിഷ്യയെ ബലാത്സംഗം ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്. ഗുജറാത്തിലെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബലാത്സംഗം, പ്രകൃതി വിരുദ്ധ കുറ്റകൃത്യങ്ങള്‍, തടങ്കല്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ശിഷ്യയെ 2001 മുതല്‍ 2006 വരെ പലതവണ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. തെളിവുകളുടെ അഭാവത്തില്‍ ആശാറാമിന്റെ ഭാര്യ ഉള്‍പ്പെടെ ആറ് പേരെ കോടതി വെറുതെവിട്ടു.

2013ലാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ ആശാറാം ബാപ്പു മറ്റൊരു ബലാത്സംഗ കേസില്‍ ജോധ്പൂരിലെ ജയിലില്‍ കഴിയുകയാണ്. യുവതിയെ തടങ്കലില്‍ വച്ച് പീഡിപ്പിച്ച കേസിലാണ് പ്രതി ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക