ഗ്യാൻവാപി മസ്ജിദ് വളപ്പിൽ നടത്തിയ ശാസ്ത്രീയ സർവേയുടെ റിപോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സാവകാശം തേടി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ). വാരണാസി ജില്ലാ ജഡ്ജി എ കെ വിശ്വേഷ് മുമ്പാകെയാണ് എഎസ്ഐ സാവകാശം തേടിയത്. സർവേ പൂർത്തിയായിട്ടുണ്ടെന്നും എന്നാൽ സാങ്കേതിക റിപോർട്ടുകൾ കൂടി കിട്ടാനുണ്ടെന്നുമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചിരിക്കുന്നത്.
|
അതേസമയം നവംബർ രണ്ടിന് സർവേ പൂർത്തിയായെന്നും റിപോർട്ട് ക്രമപ്പെടുത്താൻ സമയം വേണമെന്നുമാണ് നവംബർ രണ്ടിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയോട് പറഞ്ഞത്. ഇതിനു പിന്നാലെ കോടതി നവംബർ 17 വരെ റിപോർട്ട് സമർപ്പിക്കാൻ സാവകാശം നൽകുകയായിരുന്നു. ഒക്ടോബർ അഞ്ചിന് കോടതി റിപോർട്ട് സമർപ്പിക്കാൻ നാലാഴ്ച സമയം എഎസ്ഐക്ക് അനുവദിച്ചിരുന്നു. ഇതിനപ്പുറത്തേക്ക് റിപോർട്ട് സമർപ്പിക്കൽ വൈകരുതെന്നുമാണ് അന്ന് കോടതി നൽകിയ നിർദേശം.
വീഡിയോ സർവേ നടത്തുന്നതിനിടെ പള്ളിവളപ്പിൽ നിന്ന് ശിവലിംഗം കണ്ടെടുത്തുവെന്നാണ് ഹിന്ദുത്വരുടെ അവകാശവാദം. എന്നാലത് അംഗശുദ്ധി വരുത്തുന്ന ജലസംഭരണയിലെ ജലധാരയാണെന്ന് പള്ളി പരിപാലന സമിതി മറുപടി നൽകിയിരുന്നു. അതേസമയം ഹിന്ദുത്വർ അവകാശവാദമുന്നയിച്ച ഭാഗം കോടതി നിർദേശപ്രകാരം മുദ്രവച്ചിരിക്കുകയാണ്. പള്ളിവളപ്പിൽ ഹൈന്ദവാചാരപ്രകാരം ആരാധന നടത്താൻ അനുമതി വേണമെന്നാവശ്യപ്പെട്ട് ഏതാനും സ്ത്രീകൾ കോടതിയിൽ ഹരജി നൽകുകയും ചെയ്തിരുന്നു.ഇതിനിടെയാണ് ശാസ്ത്രീയ സര് വേക്ക് അനുമതി നല്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





