ഇന്ത്യയിലെ മുസ് ലിംകളുടെ ജനസംഖ്യാ വര്‍ധനവും ഹിന്ദുക്കളുടെ കുറവും ചര്‍ച്ച ചെയ്ത ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് മുസ് ലിംകളെ പ്രതിനിധീകരിച്ചു നല്‍കിയത് പാക് പതാക. ഹിന്ദുക്കളുടെ ജനസംഖ്യാ കുറവ് ശതമാനം എഴുതിക്കാട്ടിയ ഭാഗത്ത് ഇന്ത്യന്‍ പതാകയും മുസ് ലികളും വര്‍ധനവ് ശതമാനം എഴുതി കാട്ടിയ ഇടത്ത് പാക് പതാകയും നല്‍കിയായിരുന്നു അജിത് ഹനുമക്കാനവര്‍ ചര്‍ച്ച നയിച്ചത്.(Asianet Suvarna News gives Pak flag for Indian Muslims in news hour discussion)
|
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ആണ് വിവരം ആദ്യം പുറത്തുവിട്ടത്. മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തുന്നതിന് പോലീസില്‍ പരാതി നല്‍കണമെന്നും മുഹമ്മദ് സുബൈര്‍ ആവശ്യപ്പെടുകയുണ്ടായി. ഇതിനു പിന്നാലെ അജിത്തിനെതിരേ കര്‍ണാടക സ്വദേശിയായ തന്‍വീര്‍ അഹമ്മദ് പോലീസില്‍ പരാതി നല്‍കി. ബംഗളുരു ഹൈ ഗ്രൗണ്ട് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തുവിട്ട 167 രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ അനുപാതം സംബന്ധിച്ച റിപോര്‍ട്ട് സുവര്‍ണ ന്യൂസ് വളച്ചൊടിക്കുകയാണെന്നും ഇന്ത്യയിലെ സെന്‍സസ് പ്രകാരം മുസ് ലിം ജനസംഖ്യയില്‍ മൂന്നു പതിറ്റാണ്ടിനിടെ 1981-1991 കാലത്തെ വളര്‍ച്ചാ നിരക്ക് 32.9 ശതമാനത്തില്‍ നിന്ന് 2001-2011 കാലത്ത് 24.6 ശതമാനമായി കുറഞ്ഞെന്നാണ് വ്യക്തമാക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവില്‍ ഹിന്ദുക്കളുടെ വളര്‍ച്ചാ നിരക്ക് 22.7 ശതമാനത്തില്‍ നിന്ന് 16.8 ശതമാനമായാ് കുററഞ്ഞത്. ഇതു വച്ചുനോക്കുമ്പോള്‍ മുസ് ലിംകളുടെ ജനസംഖ്യാ വളര്‍ച്ച ഹിന്ദുക്കളെ അപേക്ഷിച്ച് കുറവാണെന്നും പരാതിയില്‍ പറയുന്നു.
ഇന്ത്യയില്‍ മുസ് ലിം ജനസംഖ്യാ വര്‍ധനവിന് കാരണം മുസ് ലിംകള്‍ക്ക് കുറഞ്ഞ വിവാഹപ്രായം നിശ്ചയിക്കാത്തതാണെന്നും മുസ് ലിം വ്യക്തി നിയമം ഉള്ളതിനാല്‍ സാമൂഹിക സുരക്ഷാ വകുപ്പ് ശൈശവ വിവാഹങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്നും അവതാരകനായ അജിത് ഹനുമക്കാനവര്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ശൈശവ വിവാഹം മതപരമായ വേര്‍തിരിവില്ലാതെ തന്നെ ഏവര്‍ക്കും ബാധകമാണെന്ന വസ്തുത നിലനില്‍ക്കെയാണ് അവതാരകന്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
മൊത്ത പ്രത്യുല്‍പ്പാദന നിരക്കില്‍ ഏറ്റവും കൂടുതല്‍ കുറവുണ്ടായത് മുസ് ലിംകള്‍ക്കാണെന്നും( 1 ശതമാനം) രണ്ടാം സ്ഥാനത്തുള്ള ഹിന്ദുക്കള്‍ക്ക് .7 ശതമാനം കുറവാണ് ഉണ്ടായിട്ടുണ്ടെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. സന്താനോല്‍പ്പാദന നിരക്ക് വിദ്യാഭ്യാസവും വരുമാന പരിധിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും ഇതിന് മതവുമായി ബന്ധമില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
Complaint filed against @AsianetNewsSN and its Anchor Ajit Hanumakkanavar in High ground police station, Bengaluru for spreading communal hatred against Muslim community by displaying Pakistan flag while explaining Muslim population in India. https://t.co/Uu2IcI2skO pic.twitter.com/mfFMt91Ro1
— Mohammed Zubair (@zoo_bear) May 11, 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





