‘2041ഓടെ അസം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകും, രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ മുസ്ലിംകള്‍ ജനസംഖ്യ കുറയ്ക്കും’: വീണ്ടും വിഷം തുപ്പി ഹിമന്ത ബിശ്വ ശര്‍മ്മ
|
ഗുവാഹതി: മുസ്ലിംകള്‍ക്കെതിരേ വീണ്ടും വിദ്വേഷം പ്രസംഗിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വശര്‍മ. 2041ഓടെ അസം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ മുസ്ലിംകള്‍ ജനസംഖ്യ കുറയ്ക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം അസമിലെ ജനസംഖ്യയുടെ 40 ശതമാനമായി മുസ്ലിംകള്‍ മാറിയെന്നും അസമിലെ മുസ്ലിം ജനസംഖ്യ ഓരോ 10 വര്‍ഷം കൂടുമ്പോഴും 30 ശതമാനം വര്‍ധിക്കുന്നുണ്ടെന്നും 2041 ഓടെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി അസം മാറുമെന്നും അദ്ദേഹം ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
മുസ്ലീം സമുദായം കോണ്‍ഗ്രസിനെ പിന്തുണക്കുന്നതിനാല്‍ ജനസംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് പാര്‍ട്ടിക്ക് വഹിക്കാനാകുമെന്ന് കോണ്‍ഗ്രസിനെ ഹിമന്ത പറഞ്ഞു. ഓരോ 10 വര്‍ഷത്തിലും അസമിലെ ഹിന്ദു സമൂഹത്തിന്റെ ജനസംഖ്യ ഏകദേശം 16 ശതമാനം വര്‍ദ്ധിക്കുന്നു. രാഹുല്‍ ഗാന്ധി ജനസംഖ്യാ നിയന്ത്രണത്തിന്റെ ബ്രാന്‍ഡ് അംബാസഡറായാല്‍ അത് വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കും. ബ്രാന്‍ഡ് അംബാസഡറാകാന്‍ നിങ്ങള്‍ വിവാഹം കഴിച്ച് 12 കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടതില്ല. നിങ്ങള്‍ ഇന്ന് ഒരു മുസ്ലിം ഗ്രാമത്തിലേക്ക് പോകൂ.. ഹിമന്ത ബിശ്വ ശര്‍മ്മ അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി എല്ലാവരും പറയും രാഹുല്‍ ഗാന്ധി പറയുന്നത് എല്ലാവരും കേള്‍ക്കും – ഹിമന്ത പരിഹസിച്ചു. 2011ല്‍ അസമില്‍ 1.4 കോടി മുസ്ലിംകള്‍ ഉണ്ടായിരുന്നു. 2041ഓടെ അസം മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായി മാറും. ഇത് ഒരു യാഥാര്‍ത്ഥ്യമാണ്, ആര്‍ക്കും ഇത് തടയാന്‍ കഴിയില്ല- ശര്‍മ്മ പറഞ്ഞു. 2011ലെ സെന്‍സസ് പ്രകാരം, അസമിലെ മൊത്തം മുസ്ലീം ജനസംഖ്യ 1.07 കോടിയാണ്, ഇത് മൊത്തം 3.12 കോടി നിവാസികളില്‍ 34.22 ശതമാനമാണ്. സംസ്ഥാനത്ത് 1.92 കോടി ഹിന്ദുക്കളുണ്ട്, മൊത്തം ജനസംഖ്യയുടെ 61.47 ശതമാനമാണിത്. ഓരോ 10 വര്‍ഷത്തിലും, അസമില്‍ മുസ്ലിം ജനസംഖ്യ 11 ലക്ഷം വര്‍ദ്ധിക്കുന്നു. ഇത് ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഡാറ്റയല്ല, മറിച്ച് ഇന്ത്യന്‍ സെന്‍സസ് ഡാറ്റയാണെന്നും ഇവയെല്ലാം പ്രസിദ്ധീകരിച്ച കണക്കുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Assam Will Become Muslim-majority State By 2041: CM Himanta Biswa Sarma





