കണ്ണൂരിൽ കഞ്ചാവുമായി ജ്യോൽസ്യൻ പിടിയിൽ. പയ്യന്നൂരിലെ പെരിയമന ജ്യോതിഷാലയത്തിലെ പി ശ്രീനാഥ് ആണ് പയ്യന്നൂർ പോലീസിൻ്റെ പിടിയിലായത്. ഓപറേഷൻ തൂഫാൻ ദി നാർകോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജ്യോത്സ്യനെ പിടികൂടിയത്. ജ്യോതിഷാലയം കേന്ദ്രീകരിച്ചു കഞ്ചാവടക്കം ലഹരി കൈമാറ്റം, വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
|
ബുധനാഴ്ച വൈകിട്ടാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ജ്യോതിഷാലയത്തിൽ പോലീസ് എത്തിയത്. പരിശോധനയ്ക്കിടെ, ജ്യോതിഷാലയത്തിലെ അലമാരയ്ക്ക് ഉള്ളിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. 5.77 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ALSO READ: ധവള പത്രം 10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





