04
Jun 2026
Thu
04 Jun 2026 Thu
V D Satheeshan

ധവള പത്രം ഉമ്മാക്കിയല്ല10 വർഷത്തെ ധന ദുർവിനിയോഗത്തിൻ്റെ കണ്ണാടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മെയ് 16ന് 2000 കോടി രൂപയാണ് ട്രഷറിയിൽ ഉണ്ടായിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതു പോലെ 6000 കോടി രൂപ ആയിരുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

6000 കോടി രൂപ ട്രഷറിയിൽ ബാക്കി ഉണ്ടായിരുന്നുവെങ്കിൽ പട്ടികജാതി വിദ്യാർഥികൾക്കുള്ള 377 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ല. എന്തുകൊണ്ട് ജീവനക്കാർക്ക് ഡി എ കുടിശ്ശിക കൊടുത്തില്ല. സപ്ലൈകോയ്ക്ക് കൊടുക്കാനുള്ള 2893 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ലെന്നും വി ഡി സതീശൻ നിയമസഭയിൽ ചോദിച്ചു.

10 വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് ഉണ്ടായത്. സർക്കാരിന് ധനപ്രതിസന്ധിയുണ്ട്. കൊടുക്കാനുള്ള പലയിടത്തും പണം കൊടുത്തിട്ടില്ല. ഇതൊന്നും കൊടുക്കാതെ ആയതോടെയാണ് ട്രഷറിയിൽ പണം ബാക്കി വന്നത്. കിഫ്ബി പണത്തിൻ്റെ പലിശ കേട്ടാൽ തല കറങ്ങി വീഴും. വരുമാനത്തിനായുള്ള ഒരു പദ്ധതിയും കിഫ്ബിക്കില്ല. കിഫ്ബി പ്രത്യേക സാമ്ര്യാജ്യമാക്കി. ഒരു ഫയലും ധനവകുപ്പിലേക്ക് വരില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: ചിദംബരത്ത് റെയില്‍വേ ട്രാക്കില്‍ മൃതദേഹം; തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്ന് രക്ഷപ്പെട്ട സുരേഷിന്റേതെന്ന് സംശയം