21
Jan 2023
Sat
21 Jan 2023 Sat

സെമിത്തേരിക്കു നേരെ ആക്രമണം. സെമിത്തേരിയിൽ സ്ഥാപിച്ചിരുന്ന 18 കുരിശുകൾ അക്രമികൾ തകർത്തു. മുംബൈ മാഹിമിലെ സെൻ്റ് മൈക്കൾസ് പള്ളി സെമിത്തേരിയിലെ കുരിശുകളാണ് തകർക്കപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സെമിത്തേരിയിലെ കുരിശുകൾ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പള്ളിയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. മുംബൈയിൽ സമാധാനത്തോടെ ജീവിക്കുന്ന കാത്തലിക് സമൂഹത്തെ ശല്യപ്പെടുത്താനുള്ള ശ്രമമാണ് സെമിത്തേരിക്കു നേരെയുള്ള ആക്രമണമെന്ന് നാഷനലിസ്റ്റ് കോൺ​ഗ്രസ് പാർട്ടി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ക്രൈസ്തവ സമൂഹത്തിനു നേരെ നിരവധി ആക്രമണങ്ങൾ അരങ്ങേറിയിരുന്നു. ക്രിസ്മസ് കരോൾ സംഘങ്ങളെയും ദേവാലയങ്ങളെയും അതിക്രമിച്ച ഹിന്ദുത്വർ ഉണ്ണിയേശുവിന്റെ പ്രതിരൂപങ്ങൾ തകർത്തെറിയുകയും ചെയ്തിരുന്നു. മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണങ്ങൾ.